Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലേഷ്യയുടെ ബാഡ്മിന്‍ണ്‍ സൂപ്പര്‍താരം ലീ ചോങ് വെയ്ക്ക് ക്യാന്‍സര്‍

ദില്ലി: ലോകമെങ്ങുമുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് സുപരിചിതനായ മലേഷ്യയുടെ സൂപ്പര്‍താരം ലീ ചോങ് വെയ് ക്യാന്‍സര്‍ ബാധിതനാണന്ന് മലേഷ്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ അറിയിച്ചു. മൂക്കില്‍ രോഗം ബാധിച്ച താരം ചികിത്സയിലാണെന്നാണ് മലേഷ്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡാറ്റോ ശ്രി നോര്‍സ സക്കറിയ പ്രസ്താവനയിലൂടെ അറിയിച്ചത്.

leechongwei

2018ലെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുശേഷം ലീ ചോങ് വെയ് കളിക്കളത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ലീ ചോങ് തായ്‌വാനില്‍ ചികിത്സയിലാണെന്നും അദ്ദേഹം രോഗമുക്തിനേടുമെന്നും മലേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. താരത്തിന് പിന്തുണയും പ്രാര്‍ഥനയും ഏകിയ എല്ലാവര്‍ക്കും അസോസിയേഷന്‍ പ്രസിഡന്റ് ഡാറ്റോ നന്ദി പറഞ്ഞു.

ഇപ്പോഴത്തെ അവസ്ഥയില്‍ അദ്ദേഹത്തിന്റെ സ്വകാര്യത എല്ലാവരും മാനിക്കേണ്ടതുണ്ട്. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളുമെല്ലാം അദ്ദേഹത്തോടപ്പം തായ് വാനിലാണ്. ചികിത്സയോട് അതിവേഗം പ്രതികരിക്കുന്ന താരവുമായി മലേഷ്യന്‍ അസോസിയേഷന്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. ഏതു തരത്തിലുള്ള സഹായവും ലീ ചോങ് നല്‍കുമെന്നും ഡാറ്റോ പറഞ്ഞു.

ലോകം കണ്ട മികച്ച ബാഡ്മിന്റണ്‍ താരങ്ങളിലൊരാളാണ് ലീ ചോങ്. എന്നാല്‍, ഒളിമ്പിക്‌സിലോ ഏഷ്യന്‍ ഗെയിംസിലോ ലോക ചാമ്പ്യന്‍ഷിപ്പിലോ സ്വര്‍ണം നേടാന്‍ കഴിഞ്ഞില്ല. മൂന്നു തവണ ഒളിമ്പിക്‌സ് വെള്ളിമെഡല്‍ നേടി. മൂന്നു തവണ ലോക ചാമ്പ്യന്‍ഷിപ്പിലും ഒരു തവണ ഏഷ്യാഡിലും റണ്ണറപ്പായി. അടുത്തിടെ മലേഷ്യന്‍ ഓപ്പണില്‍ ചാമ്പ്യനായിരുന്നു. ഈവര്‍ഷം ആദ്യം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്തിനെ തോല്‍പ്പിച്ചും ലീ ചോങ് ജേതാവായി.

Story first published: Sunday, September 23, 2018, 8:52 [IST]
Other articles published on Sep 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+