വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത് മലപ്പുറത്തിന്റെ കാല്‍പ്പന്ത് പെരുമ; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വലതുളച്ച റാഷിദാണ് താരം

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിലെ യുവതാരങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ച് സംഘടിപ്പിച്ച നെക്സ്റ്റ് ജനറേഷന്‍ മുംബൈ കപ്പ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയാണ് അവസാനിച്ചത്. ലോക പ്രശസ്ത ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ചെല്‍സിയുടെയും സതാംപ്റ്റണിന്റെയുമെല്ലാം കുട്ടിത്താരങ്ങളുടെ പങ്കാളിത്തംകൊണ്ടാണ് ടൂര്‍ണമെന്റ് ശ്രദ്ധേയമായത്.

ഇന്ത്യയെ പ്രതനിധീകരിച്ച് ടൂര്‍ണമെന്റില്‍ പങ്കെടുത്ത റിലയന്‍സ് ഫൗണ്ടേഴ്‌സ് യൂത്ത് ചാമ്പ്യന്‍സ് ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിരയെ മുട്ടുകുത്തിച്ചതും ഇന്ത്യക്ക് അഭിമാന നിമിഷമായി.ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ ക്ലബ്ബിന് കരുത്തായത് മലപ്പുറത്തുകാരന്റെ കളി മിടുക്കാണ്. മലപ്പുറത്തിന്റെ കാല്‍പ്പന്ത് പെരുമയ്ക്ക് കോട്ടം തട്ടാതെ സികെ റാഷിദാണ് റിലയന്‍സ് ഫൗണ്ടേഴ്‌സനുവേണ്ടി വിജയ ഗോള്‍ നേടിയത്.

'മെസ്സിയേക്കാള്‍ കേമന്‍ ക്രിസ്റ്റിയാനോയെന്ന് പറയുന്നവര്‍ക്ക് ഫുട്‌ബോള്‍ അറിയില്ല''മെസ്സിയേക്കാള്‍ കേമന്‍ ക്രിസ്റ്റിയാനോയെന്ന് പറയുന്നവര്‍ക്ക് ഫുട്‌ബോള്‍ അറിയില്ല'

football

കടുത്ത മത്സരമായിരുന്നെന്നും വേഗത്തില്‍ കളിക്കുന്ന അവര്‍ക്കെതിരേ ഒത്തിണക്കത്തോടെ കളിക്കാന്‍ സാധിതച്ചതാണ് വിജയത്തിന് അടിത്തറയായതെന്നും റാഷിദ് പറഞ്ഞു. അഞ്ച് വര്‍ഷമായി റിലയന്‍സിനൊപ്പമുണ്ടെന്നും മികച്ച പരിശീലനവും സാങ്കേതിക സഹായവുമാണ് ഇവിടെ ലഭിക്കുന്നതെന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു. അഞ്ച് മത്സരങ്ങളില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് തല ഉയര്‍ത്തിയാണ് ഇന്ത്യന്‍ ക്ലബ്ബ് ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്.ചെല്‍സിയാണ് ടൂര്‍ണമെന്റില്‍ ജേതാക്കളായത്.

Story first published: Saturday, February 29, 2020, 17:46 [IST]
Other articles published on Feb 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X