രോഹിത് ശര്‍മയ്ക്ക് പരിക്ക്; ലോകകപ്പിന് മുന്‍പ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

മുംബൈ: ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റു. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ രോഹിത് മൈതാനത്ത് പരിശീലനം നടത്തുന്നതിനിടെയാണ് പരിക്കേറ്റത്. രോഹിത്തിന് കാര്യമായ പരിക്കുണ്ടെന്നാണ് സൂചന. ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ രോഹിത്തിന്റെ പരിക്ക് ഇന്ത്യന്‍ ടീമിന് ആശങ്കയുണ്ടാക്കുന്നതാണ്.
ഓടുന്നതിനിടെ തുടയില്‍ വേദനയുണ്ടായി രോഹിത് മൈതാനത്ത് കിടക്കുകയായിരുന്നു. ഉടന്‍ ഫിസിയോയുടെ സഹായം ലഭ്യമാക്കിയ താരം തനിച്ചാണ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത് എന്നുമാത്രമാണ് ആശ്വസിക്കാന്‍ വകയുള്ളത്. രോഹിത്തിന് കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. പരിക്ക് എത്രത്തോളം ഗുരുതരമാണെന്നത് വ്യക്തമല്ല.

ജസ്പ്രീത് ബുംറയ്ക്കും പരിക്കേറ്റു
മറ്റൊരു താരം ജസ്പ്രീത് ബുംറയ്ക്ക് ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റത് ആശങ്കയ്ക്കിടയാക്കിയിരുന്നു. എന്നാല്‍, വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ബുംറ ഉടന്‍തന്നെ പരിക്കില്‍നിന്നും മുക്തനായി കളിയിലേക്ക് തിരിച്ചുവന്നു. ഐപിഎല്ലില്‍ പരിക്കേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ കളിക്കാര്‍ ശ്രദ്ധിക്കണമെന്ന് നേരത്തെ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞിരുന്നതാണ്.

ഇന്ത്യന്‍ ഫിസിയോ ചികിത്സ നിര്‍ദ്ദേശിക്കും
മുന്‍ ഇന്ത്യന്‍ ടീം ഫിസിയോ ആയ നിതിന്‍ പട്ടേല്‍ ആണ് മുംബൈ ടീമിന്റെ ഫിസിയോ. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഫിസിയോ ആയ പാട്രിക് ഫര്‍ഹര്‍ട്ടുമായി കൂടിയാലോചിച്ചായിരിക്കും രോഹിത്തിന്റെ തുടര്‍ന്നുള്ള ചികിത്സ. നേരത്തെ ബുംറയ്ക്ക് പരിക്കേറ്റപ്പോഴും ഇന്ത്യന്‍ ടീം ഫിസിയോയുമായി ആലോചിച്ചാണ് ചികിത്സ ലഭ്യമാക്കിയിരുന്നത്.

ലോകകപ്പില്‍ കളിക്കുമെന്ന പ്രതീക്ഷ
രോഹിത്തിന് ലോകകപ്പില്‍ കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയ്ക്കത് കനത്ത തിരിച്ചടിയാകും. ലോകത്തെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് രോഹിത്. ശിഖര്‍ ധവാന്‍ ഫോമിലല്ലാത്തതുകൊണ്ടുതന്നെ രോഹിത് ശര്‍മയിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. ഐപിഎല്ലില്‍ വിശ്രമം നല്‍കിയെങ്കിലും രോഹിത് ശര്‍മയെ ലോകകപ്പിന് പ്രാപ്തമാക്കണമെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചേക്കും. ഇംഗ്ലണ്ടില്‍ മെയ് 30 മുതലാണ് ലോകകപ്പ് ആരംഭിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications