Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Year end 2018: ടെന്നീസില്‍ ഇതു ജോക്കോയുടെ വര്‍ഷം... തുടരെ രണ്ടു ഗ്രാന്റ്സ്ലാം, ഒപ്പം ഒന്നാം റാങ്കും

മെല്‍ബണ്‍: 2018ല്‍ ലോക ടെന്നീസില്‍ സെര്‍ബിയന്‍ സൂപ്പര്‍ താരവും ലോക ഒന്നാം റാങ്കുകാരനുമായ നൊവാക് ജോക്കോവിച്ചിന്റെ വര്‍ഷമായിരുന്നു. ഈ വര്‍ഷത്തെ നാലു ഗ്രാന്റ്സ്ലാമുകളില്‍ രണ്ടിലും ജോക്കോയാണ് വെന്നിക്കൊടി പാറിച്ചത്.

ഇതിഹാസങ്ങളായ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവരും തങ്ങളുടെ സാന്നിധ്യമറിയിച്ചപ്പോള്‍ അമ്മയായ ശേഷം വിട്ടുനില്‍ക്കുകയായിരുന്ന അമേരിക്കന്‍ ഇതിഹാസം സെറീന വില്ല്യംസിന്റെ മടങ്ങിവരവും 2018ല്‍ കണ്ടു. ഈ വര്‍ഷത്തെ പ്രധാനപ്പെട്ട ടെന്നീസ് ടൂര്‍ണമെന്റുകളിലേക്കു ഒന്നു കണ്ണോടിക്കാം.

ഓസ്‌ട്രേലിയയില്‍ ഫെഡറര്‍

ഓസ്‌ട്രേലിയയില്‍ ഫെഡറര്‍

സ്വിസ് ഇതിഹാസം റോജര്‍ ഫെഡററാണ് സീസണിലെ ആദ്യ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടമുയര്‍ത്തിയത്. വനിതകളില്‍ ഡെന്മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാക്കിയാണ് ജേതാവായത്. ഫൈനലില്‍ ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചിനെ അഞ്ചു സെറ്റുകള്‍ നീണ്ട മാരത്തണ്‍ പോരാട്ടത്തില്‍ മറികടന്നാണ് ഫെഡറര്‍ ചാംപ്യനായത്.
വനിതകളുടെ ഫൈനലില്‍ റുമാനിയയുടെ സിമോണ ഹാലെപ്പിനെയാണ് വോസ്‌നിയാക്കി തോല്‍പ്പിച്ചത്.

കളിമണ്‍ കോര്‍ട്ടില്‍ നദാല്‍ തന്നെ

കളിമണ്‍ കോര്‍ട്ടില്‍ നദാല്‍ തന്നെ

കളിമണ്‍ കോര്‍ട്ടിലെ രാജാവെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലാണ് രണ്ടാം വര്‍ഷത്തെ രണ്ടാമത്തെ ഗ്രാന്റ്സ്ലാമായ ഫ്രഞ്ച് ഓപ്പണില്‍ ചാംപ്യനായത്. വനിതകളില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ റണ്ണറപ്പായ റുമാനിയയുടെ സിമോണ ഹാലെപ്പും ജേതാവായി.
പുരുഷ ഫൈനലില്‍ അപ്രതീക്ഷിത ഫൈനലിസ്റ്റായ ഓസ്ട്രിയയുടെ ഡൊമിനിക്ക് തിയെമിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു നദാല്‍ നിഷ്പ്രഭനാക്കി. ഹാലെപ്പ് അമേരിക്കയുടെ സ്ലോവെന്‍ സ്റ്റീവന്‍സിനെയാണ് തോല്‍പ്പിച്ചത്.

വിംബിള്‍ഡണില്‍ ജോയുടെ ഊഴം

വിംബിള്‍ഡണില്‍ ജോയുടെ ഊഴം

സീസണിലെ മൂന്നാം ഗ്രാന്റ്സ്ലാമായ വിംബിള്‍ഡണില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ചിന്റെ ഊഴമായിരുന്നു. വനിതാ സിംഗിള്‍സില്‍ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിനായിരുന്നു കിരീടം.
പുരുഷ സിംഗിള്‍സ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനെയാണ് ഫൈനലില്‍ ജോക്കോവിച്ച് തകര്‍ത്തെറിഞ്ഞത്. വനിതകളിലാവട്ടെ കെര്‍ബര്‍ അമേരിക്കയുടെ ഇതിഹാസതാരവും മുന്‍ ലോക ഒന്നാംനമ്പറുമായ സെറീന വില്ല്യംസിനെ ഞെട്ടിക്കുകയായിരുന്നു.

അമേരിക്കയിലും ജോക്കോവിച്ച് തന്നെ

അമേരിക്കയിലും ജോക്കോവിച്ച് തന്നെ

വിംബിള്‍ഡണിലെ കിരീടക്കുതിപ്പ് സീസണിലെ അവസാന ഗ്രാന്റ്സ്ലാമായ യുഎസ് ഓപ്പണിലും ചാംപ്യനായാണ് നൊവാക്ക് ജോക്കോവിച്ച് അവസാനിപ്പിച്ചത്. അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെയാണ് കലാശക്കളിയില്‍ ലോക ഒന്നാംനമ്പറായ ജോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്.
വനിതാ സിംഗിള്‍സില്‍ ജപ്പാനീസ് താരം നവോമി ഒസാക്ക കിരീടവിജയുമായി ചരിത്രം കുറിച്ചു. ഗ്രാന്റ്സ്ലാം ചാംപ്യനായ ആദ്യ ജപ്പാനീസ് താരമെന്ന റെക്കോര്‍ഡിനാണ് ഒസാക്ക അര്‍ഹയായത്. ഫൈനലില്‍ അമേരിക്കന്‍ ഇതിഹാസം സെറീന വില്ല്യംസിനെ ഒസാക്ക കൊമ്പുകുത്തിക്കുകയായിരുന്നു.

Story first published: Monday, December 3, 2018, 16:06 [IST]
Other articles published on Dec 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+