വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Year End 2018: ലോകം കീഴടക്കി ദ്രാവിഡിന്റെ കുട്ടിപ്പട... പെണ്‍പോരില്‍ ഓസീസ്, സിഎസ്‌കെ റിട്ടേണ്‍സ്

ഐപിഎല്ലില്‍ ചെന്നൈ അവിസ്മരണീയ തിരിച്ചുവരവാണ് നടത്തിയത്

By Manu
2018ലെ പ്രധാനപ്പെട്ട ക്രിക്കറ്റ് ടൂർണമെന്റുകൾ | Oneindia Malayalam

മുംബൈ: ലോക ക്രിക്കറ്റില്‍ സംഭവബഹുലമായ ഒരു വര്‍ഷമാണ് വിട പറയാന്‍ പോവുന്നത്. കിരീട വിജയങ്ങളും താരങ്ങളുടെ കണ്ണുനീരും ആര്‍പ്പുവിളികളുമെല്ലാം ക്രിക്കറ്റ് പ്രേമികള്‍ 2018ല്‍ ഇതുവരെ കണ്ടു കഴിഞ്ഞു.

സ്ലെഡ്ജിങ് രാജാക്കന്‍മാരായ ഓസീസിനോട് കൊമ്പുകോര്‍ത്ത 18 കാരന്‍!! അത് ഇന്ത്യന്‍ താരമെന്ന് വോസ്ലെഡ്ജിങ് രാജാക്കന്‍മാരായ ഓസീസിനോട് കൊമ്പുകോര്‍ത്ത 18 കാരന്‍!! അത് ഇന്ത്യന്‍ താരമെന്ന് വോ

ഇവരുടെ കാര്യം ടെസ്റ്റ് പരമ്പരയോടെ തീരുമാനമാവും!! ഫ്‌ളോപ്പായാല്‍ ഗുഡ്‌ബൈ... കൂട്ടത്തില്‍ ഹിറ്റ്മാനും ഇവരുടെ കാര്യം ടെസ്റ്റ് പരമ്പരയോടെ തീരുമാനമാവും!! ഫ്‌ളോപ്പായാല്‍ ഗുഡ്‌ബൈ... കൂട്ടത്തില്‍ ഹിറ്റ്മാനും

കൗമാര ലോകകപ്പും വനിതകളുടെ ടി20 ലോകപ്പുമെല്ലാം നടന്നത് ഈ വര്‍ഷമായിരുന്നു. മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ അദ്ഭുതമായ ഇന്ത്യയുടെ സ്വന്തം ഐപിഎല്ലും ഈ വര്‍ഷം ക്രിക്കറ്റ് പ്രേമികളെ രസിപ്പിക്കാനെത്തി. 2018ലെ പ്രധാനപ്പെട്ട ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം.

അണ്ടര്‍ 19 ലോകകപ്പ്

അണ്ടര്‍ 19 ലോകകപ്പ്

ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂര്‍ണമെന്റ് ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പായിരുന്നു. ജനുവരി 13 മുതല്‍ ഫെബ്രുവരി അഞ്ചു വരെ നടന്ന ടൂര്‍ണമെന്റിന് ന്യൂസിലാന്‍ഡാണ് വേദിയായത്.
ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ യുവ സെന്‍സേഷന്‍ പൃഥ്വി ഷാ നയിച്ച ഇന്ത്യ കിരീടം ചൂടുകയും ചെയ്തു. ഇന്ത്യയുടെ തന്നെ ശുഭ്മാന്‍ ഗില്ലായിരുന്നു പ്ലെയര്‍ ഓഫ് ദി സീരീസ്. നാലാം തവണയാണ് ഇന്ത്യ കൗമാര ലോകകപ്പില്‍ മുത്തമിട്ടത്.
ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ റെക്കോര്‍ഡ് കിരീടനേട്ടം.

 വീണ്ടുമൊരു ഐപിഎല്‍

വീണ്ടുമൊരു ഐപിഎല്‍

ഏപ്രില്‍ നാലു മുതല്‍ മെയ് 31 വരെയാണ് ഐപിഎല്ലിന്റെ 11ാം സീസണ്‍ അരങ്ങേറിയത്. രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തിരിച്ചുവന്ന ടൂര്‍ണമെന്റെന്ന പ്രത്യേകത കൂടി ഐപിഎല്ലിലുണ്ടായിരുന്നു. മടങ്ങിവരവ് കിരീടവിജയത്തോടെയാണ് സിഎസ്‌കെ ആഘോഷിച്ചത്.
എംഎസ് ധോണി നയിച്ച സിഎസ്‌കെ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിനാണ് തുരത്തിയത്. ഇതോടെ മൂന്നു കിരീടങ്ങളെന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ചെന്നൈക്കു കഴിഞ്ഞു.

ഏഷ്യാ കപ്പ്

ഏഷ്യാ കപ്പ്

ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരെ കണ്ടെത്താനുള്ള ഏഷ്യാ കപ്പ് സപ്തംബര്‍ 15 മുതല്‍ 28 വരെ യുഇഎയിലാണ് അരങ്ങേറിയത്. ഇത്തവണ ഏകദിന ഫോര്‍മാറ്റിലായിരുന്നു ചാംപ്യന്‍ഷിപ്പ്.
സ്ഥിരം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ അഭാവത്തിലും രോഹിത് ശര്‍മയുടെ നായകത്വത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഇന്ത്യ കിരീടം കൈക്കലാക്കി. അവസാന പന്ത് വരെ നീണ്ട ആവേശകരമായ ഫൈനലില്‍ ബംഗ്ലാദേശിനെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ വീണ്ടും ഏഷ്യന്‍ വിജയികളായി മാറിയത്.

വനിതാ ലോക ടി20

വനിതാ ലോക ടി20

വനിതകളുടെ ട്വന്റി20 ലോകകപ്പ് നവംബര്‍ മൂന്നു മുതല്‍ 24 വരെ വെസ്റ്റ് ഇന്‍ഡീസിലാണ് നടന്നത്. ഹര്‍മന്‍പ്രീത് കൗറിന്റെ നായകത്വത്തില്‍ കന്നിക്കിരീടമെന്ന സ്വപ്‌നവുമായി പോയ ഇന്ത്യക്കു പക്ഷെ സെമി ഫൈനലില്‍ കാലിടറുകയായിരുന്നു. ഇംഗ്ലണ്ടിനോടാണ് സെമിയില്‍ ഇന്ത്യ തോറ്റത്. മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെ സെമിയില്‍ കളിപ്പിക്കാതിരുന്നത് വലിയ വിവാദമാവുകയും ചെയ്തു.
ഓസ്‌ട്രേലിയയാണ് ഇത്തവണ വനിതാ ലോകകിരീടത്തിന് അവകാശികളായത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ അവര്‍ കശാപ്പ് ചെയ്യുകയായിരുന്നു.

Story first published: Wednesday, November 28, 2018, 16:24 [IST]
Other articles published on Nov 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X