ഷെയ്ന്‍ വോണും മുത്തയ്യ മുരളീധരനും തമ്മിലുള്ള വ്യത്യാസം എന്ത്? വിശദീകരിച്ച് ജയവര്‍ധന
കൊളംബോ: ലോക ക്രിക്കറ്റിലെ ഇതിഹാസ ബൗളര്‍മാരുടെ പട്ടികയിലെ മുന്‍നിരക്കാരാണ് ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണും ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും. സ്പിന്‍ ബൗളിങ്ങുകൊണ്ട് ലോക ക്രിക്കറ്റിനെ അടക്കിഭരിച്ച ഇരുവരും കൂടുതല്‍ കേമനാരെന്ന് പറയുക അസാധ്യമായ കാര്യമാണ്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ നായകനായ മഹേല ജയവര്‍ധന.

മുരളി വ്യത്യസ്തനായ ശൈലികള്‍ പരീക്ഷിക്കുന്ന ബൗളറാണെന്നും ഷെയ്ന്‍ വോണ്‍ വ്യത്യസ്തതയില്ലാത്ത ബൗളറാണെന്നുമാണ് ജയവര്‍ധന അഭിപ്രായപ്പെട്ടത്. മുരളി ചാമ്പ്യന്‍ ബൗളറാണ്. വ്യത്യസ്തമായ രീതിയില്‍ ബാറ്റ്‌സ്മാനേക്ക് പന്തെത്തിക്കാന്‍ മുരളിക്ക് സാധിക്കുന്നു. എന്നാല്‍ മുരളീധരന്റെ ഈ വ്യത്യസ്തത വോണിനില്ല. ഒരു ബാറ്റ്‌സ്മാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മുരളിക്ക് നന്നായി അറിയാം. ഒരു ബാറ്റ്‌സ്മാനെ തളര്‍ത്താനുള്ളത് കൃത്യമായി മുരളിക്ക് അറിയാം. ഒരു ബാറ്റ്‌സ്മാനെ പുറത്താക്കണമെന്ന് ആഗ്രഹിച്ചാല്‍ 10 ഓവറിനുള്ളില്‍ മുരളി അത് ചെയ്തിരിക്കും. വോണും മുരളിയും വ്യത്യസ്തമായ സ്വഭാവമുള്ളവരാണ്. ലെഗ് സ്പിന്നറായ വോണ്‍ ആക്രമിക്കാന്‍ പ്രേരിപ്പിച്ച് വിക്കറ്റ് നേടുന്ന ബൗളറാണ്- ജയവര്‍ധന പറഞ്ഞു.

ആധുനിക ക്രിക്കറ്റ് ബൗളര്‍മാരെക്കുറിച്ചും ജയവര്‍ധന പ്രതികരിച്ചു. പണ്ടത്തെ ബൗളര്‍മാരുടെ പ്രകടനത്തിന്റെ കണക്കുകളോട് കിടപിടിക്കാന്‍ ഇപ്പോഴത്തെ ബൗളര്‍മാര്‍ക്ക് സാധിക്കുന്നില്ല. നിലവിലെ ബൗളര്‍മാര്‍ മികച്ച ബാറ്റിങ് യൂണിറ്റുകള്‍ക്കെതിരെയാണ് പന്തെറിയുന്നത്. മുന്‍ ബൗളര്‍മാരുടെ പ്രകടനത്തിനൊപ്പമെത്താന്‍ സാധിക്കുന്നില്ലെന്ന് കരുതി അവര്‍ മോശം ബൗളര്‍മാരാണെന്ന് പറയാന്‍ സാധിക്കില്ല. ആധുനിക ക്രിക്കറ്റിലെ മികച്ച വിക്കറ്റ് നേട്ടക്കാരായ 10 ബൗളര്‍മാരെ നോക്കിയാല്‍ അവര്‍ എന്റെ കരിയറിന്റെ ആദ്യ പകുതിയിലാണ് കളിച്ചത്. മുരളി, വോണ്‍, മഗ്രാത്ത്, കുംബ്ലെ, ഹര്‍ഭജന്‍, അക്രം, വഖാര്‍, സക്ലെയ് - ഇവരുടെയൊക്കെ കണക്കുകള്‍ സ്വയം സംസാരിക്കുമെന്നും ജയ വര്‍ധന കൂട്ടിച്ചേര്‍ത്തു.

43കാരനായ ജയവര്‍ധന 149 ടെസ്റ്റില്‍ നിന്ന് 11, 814 റണ്‍സും 448 ഏകദിനത്തില്‍ നിന്ന് 12650 റണ്‍സും 55ടി20യില്‍ നിന്ന് 1493 റണ്‍സും നേടിയിട്ടുണ്ട്. ശ്രീലങ്കയുടെ ക്ലാസിക് ബൗളര്‍മാരുടെ പട്ടികയില്‍ സ്ഥാനമുള്ള ബാറ്റ്‌സ്മാനാണ് ജയവര്‍ധന. ഇന്ത്യ വിജയികളായ 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കുവേണ്ടി അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. 2014ലെ ടി20 ലോകകപ്പില്‍ ശ്രീലങ്ക കിരീടം ചൂടുമ്പോള്‍ ജയവര്‍ധനയും ടീമിലുണ്ടായിരുന്നു. 80 ഐപിഎല്ലില്‍ നിന്നായി 1802 റണ്‍സും ജയവര്‍ധന നേടിയിട്ടുണ്ട്. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനാണ് അദ്ദേഹം. ടെസ്റ്റ് വിക്കറ്റില്‍ കൂടുതല്‍ വിക്കറ്റുള്ള ബൗളറാണ് മുരളീധരന്‍.133 ടെസ്റ്റില്‍ നിന്ന് 800 വിക്കറ്റും 350 ഏകദിനത്തില്‍ നിന്ന് 534 വിക്കറ്റും 12 ടി20യില്‍ നിന്ന് 297 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഷെയ്ന്‍ വോണ്‍ 145 ടെസ്റ്റില്‍ നിന്ന് 708 വിക്കറ്റും 194 ഏകദിനത്തില്‍ നിന്ന് 293 വിക്കറ്റും നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications