Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിഹസിക്കാന്‍ ഉപയോഗിച്ച അതേ ചിത്രമുപയോഗിച്ച് മലിംഗയെ പുകഴ്ത്തി ജയവര്‍ധനെ

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ അട്ടിമറി ജയം നേടിയതോടെ ശ്രീലങ്കന്‍ ടീമിന് മുന്‍കളിക്കാരുടെ ആശംസാ പ്രവാഹമാണ്. സമീപകാലത്തെ മോശം പ്രകടനത്തെ തുടര്‍ന്ന് പല ഭാഗത്തുനിന്നും ടീമിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുമ്പോഴാണ് ശ്രീലങ്ക അപ്രതീക്ഷിത വിജയം സ്വന്തമാക്കുന്നത്. കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങിയിട്ടും ലോക ഒന്നാം നമ്പര്‍ ടീമിനെ തോല്‍പ്പിക്കാനായത് ലങ്കയ്ക്ക് നേട്ടമായി.

മത്സരത്തിനിടെ ലസിത് മലിംഗയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡ്രസ്സിങ് റൂമില്‍ ഷര്‍ട്ടിടാതെ നില്‍ക്കുന്ന മലിംഗയുടെ ചിത്രം പരിഹസിക്കാനായാണ് ചില ആരാധകര്‍ ഉപയോഗിച്ചത്. പ്രായമായെന്നും ശാരീരികക്ഷമതയില്ലെന്നും മലിംഗയ്ക്ക് പരിഹാസമുയര്‍ന്നു. എന്നാല്‍, മത്സരശേഷം ശ്രീലങ്കയെ പുകഴ്ത്താന്‍ മുന്‍താരം മഹേല ജയവര്‍ധനെ ഉപയോഗിച്ചതും ഇതേ ചിത്രം തന്നെ.

malinga

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പ് അഞ്ച് മത്സരങ്ങളില്‍നിന്നും ഒരു ജയം മാത്രമുണ്ടായിരുന്ന ലങ്ക പുറത്താകലിന്റെ വക്കിലായിരുന്നു. എന്നാല്‍, ജയത്തോടെ ടൂര്‍ണമെന്റില്‍ സജീവമാകാന്‍ ലങ്കയ്ക്ക് കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ജയം ശ്രീലങ്കയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ജയവര്‍ധനെ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെയാണവര്‍ വീഴ്ത്തിയത്. അല്‍പം ഭയത്തോടെ കളിച്ചതിനാല്‍ ലങ്കയ്ക്ക് പൂര്‍ണ മികവ് പുറത്തെടുക്കാനായില്ലെന്നും മുന്‍ ക്യാപ്റ്റന്‍ വിലയിരുത്തി. ശ്രീലങ്ക ഉയര്‍ത്തിയ 233 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 212 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മലിംഗ ലങ്കയ്ക്കുവേണ്ടി4 വിക്കറ്റ് വീഴ്ത്തി.

Story first published: Sunday, June 23, 2019, 8:51 [IST]
Other articles published on Jun 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+