ലണ്ടന്‍: ആഷ്ളി യങ്ങിന്റെ ഇന്റര്‍മിലാനിലേക്കുള്ള കൂടുമാറ്റം ഏറെക്കുറെ ഉറപ്പായിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇംഗ്ലണ്ട് താരം ഹാരി മാഗ്യുയിറാവും ഇനി ചുവന്ന ചെകുത്താന്മാരെ നയിക്കുക. ലെസ്റ്റര്‍ സിറ്റി വിട്ട് ഈ സീസണിലാണ് മാഗ്യുയിര് യുണൈറ്റഡിലെത്തിയത്. 26കാരനായ താരത്തെ പുതിയ ക്യാപ്റ്റനായി യുണൈറ്റഡ് കോച്ച് സോള്‍ഷെയറാണ് പ്രഖ്യാപിച്ചത്. മാഗ്യുയിറിന് മികച്ച നേതൃത്വ ഗുണമുണ്ടെന്ന് സോള്‍ഷെയര്‍ പറഞ്ഞു.
എനിക്ക് അദ്ഭുതമല്ല സന്തോഷമാണ് മാഗ്യുയിറിന്റെ നേതൃത്വ ഗുണം കണ്ടപ്പോള്‍ തോന്നിയത്. ക്യാപ്റ്റന്റെ ആംബാന്റ് അണിയാന്‍ ഏറ്റവും അനുയോജ്യന്‍ മാഗ്യുയിറാണ്. അദ്ദേഹം ടീമിലെത്തിയപ്പോള്‍ മുതല്‍ മത്സരത്തെക്കുറിച്ച് എന്നോട് സംസാരിക്കും. അതൊനു നല്ല ലീഡറിന്റെ ഗുണമാണ്. മാര്‍ക്ക് റാഷ്ഫോര്‍ഡ്,ഡേവിഡ് ഡി ഗിയ എന്നിവരും പരിഗണനയിലുണ്ടായിരുന്നെങ്കിലും മാഗ്യുയറിനെ സോള്‍ഷെയര്‍ ക്യാപ്റ്റനാക്കുകയായിരുന്നു.
ടി20 ടീമില്‍ നിന്ന് തഴഞ്ഞു, പിസിബിയെ ട്രോളി അമീറിന്റെ പോസ്റ്റ്; വിവാദം ആകും മുമ്പെ ഡിലീറ്റ് ചെയ്തു
ആഷ്ളി യങ് ഇന്റര്‍ മിലാനുമായുള്ള കരാറിന് തൊട്ടരികിലാണ്. ഈ കൈമാറ്റ ജാലകം അവസാനിക്കുന്നതിന് മുമ്പ് താരത്തിന്റെ കൂടുമാറ്റം ഉണ്ടായേക്കും. അന്റോണിയോ കോന്റെ പരിശീലകനായുള്ള ഇന്ററില്‍ മുന്‍ യുണൈറ്റഡ് താരമായ റോമലു ലുക്കാക്കുവുമുണ്ട്.