ഡീഗോ മറഡോണ അര്‍ജന്റീനയിലേക്ക് തിരിച്ചെത്തി; ഇനി പുതിയ ദൗത്യം
ബ്യൂണസ്‌ഐറിസ്: മുന്‍ അര്‍ജന്റീന ഇതിഹാസ താരം ഡീഗോ മറഡോണ ഇടവേളയ്ക്ക് ശേഷം അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ലീഗിലേക്ക് തിരിച്ചെത്തി. അര്‍ജന്റീനയുടെ പ്രഥമ ലീഗായ സൂപ്പര്‍ലിഗയില്‍ കളിക്കുന്ന ജിമാന്‍സിയ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായാണ് 58കാരനായ മറഡോണയെത്തുന്നത്.ഒരു വര്‍ഷത്തേക്കാണ് കരാര്‍.അവസാനമായി മെക്‌സിക്കന്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഡൊറാഡോസിനെയാണ് മറഡോണ പരിശീലിപ്പിച്ചത്. ശാരീരിക അസ്വസ്തകളുള്ള താരം ചികിത്സയുമായി ബന്ധപ്പെട്ട് ഫുട്‌ബോളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
2008-2015 കാലയളവില്‍ അര്‍ജന്റീന ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി മറഡോണ പ്രവര്‍ത്തിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ടീമിനെ ഉയര്‍ത്താനായില്ല. ടീമിലെ സൂപ്പര്‍ താരം മെസ്സിക്കെതിരേ നിരന്തരം വിമര്‍ശനം ഉന്നയിച്ച മറഡോണ പിന്നീടും അര്‍ജന്റീനയുടെ പരിശീലകനാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ അനുകൂലനിലപാട് സ്വീകരിച്ചില്ല. ഇതില്‍ പരസ്യമായി അദ്ദേഹം പ്രതിഷേധിക്കുകയും ചെയ്തിരുന്നു. നിലവില്‍ വലിയ ഉത്തരവാദിത്തമാണ് മറഡോണ ഏറ്റെടുത്തിരിക്കുന്നത്.

ഈ സീസണില്‍ ലീഗില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ജിമാന്‍സിയ.അഞ്ച് മത്സരത്തില്‍ നാലിലും തോറ്റപ്പോള്‍ ഒരു മത്സരം വിജയിച്ചു. ഇത്തരത്തിലുള്ളൊരു ടീമിനെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയെന്നത് മറഡോണയ്ക്ക് വലിയ വെല്ലുവിളിയാവുമെന്നുറപ്പ്. ലോക ഫുട്‌ബോളിലെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളായ മറഡോണ 1977-1994വരെയാണ് അര്‍ജന്റീനയ്ക്കുവേണ്ടി കളിച്ചത്.1986ല്‍ അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത് മറഡോണയുടെ മികവിലായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications