For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡച്ച് ഒളിമ്പിക് സ്പ്രിന്റര്‍ക്ക് മയക്കുമരുന്ന് കേസില്‍ കഠിന ശിക്ഷ

ബര്‍ലിന്‍: ജര്‍മ്മനിയില്‍ മയക്കുമരുന്ന് കേസില്‍ ഡച്ച് ഒളിമ്പിക് സ്പ്രിന്റര്‍ മാഡിയ ഗഫൂറിനെ ഡച്ച് കോടതി എട്ടര വര്‍ഷം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നിരോധിത മയക്കുമരുന്നായ എക്സ്റ്റസിയും മെത്താംഫെറ്റാമൈനും മന:പ്പൂര്‍വ്വം മഡിയ ഇറക്കുമതി ചെയ്തതായി ക്ലീവ് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജയില്‍ ശിക്ഷ വിധിച്ചത്. വാഹന പരിശോധനക്കിടെ രണ്ട് മില്യണ്‍ യൂറോ വിലവരുന്ന മയക്കുമരുന്ന് മാഡിയയുടെ കാറില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് 400 മീറ്ററില്‍ ഫൈനലിലെത്തിയ 27 കാരിയായ മാഡിയ ഗഫൂര്‍ അടുത്തിടെ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 4 ഃ 400 റിലേ മത്സരത്തിലും നെതര്‍ലാന്‍ഡിനെ പ്രതിനിധീകരിച്ചിരുന്നു. 2016 ഒളിമ്പിക്സില്‍ 4 ഃ 400 ഓട്ടമത്സരത്തിലും ഇവര്‍ പങ്കെടുത്തിരുന്നു. കൈവശമുള്ളത് മയക്കുമരുന്നാണെന്ന് തനിക്ക് അറിവില്ലായിരുന്നു എന്ന് മാഡിയ കോടതിയില്‍ അറിയിച്ചു. കുടുംബത്തിന്റെ സുഹൃത്തുക്കളുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാല്‍ മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് പ്രതികരിക്കാന്‍ മാഡിയ ഇതുവരെ തയ്യാറായിട്ടില്ല. മയക്കുമരുന്ന് നെതര്‍ലാന്‍ഡില്‍ നിന്നും ജര്‍മ്മനിയിലേക്ക് കൊണ്ടുവരികയായിരുന്നു.

madieaghafoor

മാഡിയ ഗഫൂര്‍ തന്റെ കരിയര്‍ മെച്ചപ്പെടുത്തുന്നതിനായി കായികശേഷി വര്‍ദ്ധിപ്പിക്കുന്ന മയക്കുമരുന്നല്ലാത്ത മറ്റ് മരുന്നുകള്‍ കഴിക്കാന്‍ തീരുമാനിച്ചതായും സഹകായികതാരങ്ങള്‍ക്കായി സമാനമായ വസ്തുക്കള്‍ കടത്തുകയിരുന്നെന്നും മാഡിയയുടെ വക്താക്കള്‍ പ്രതികരിച്ചു. ഈ കേസ് രാജ്യത്തിന്റെ ഡോപ്പിംഗ് അതോറിറ്റിക്ക് പരിഗണിക്കുമെന്ന് ഡച്ച് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഫെഡറേഷന്‍ അറിയിച്ചു.

Story first published: Tuesday, November 5, 2019, 13:37 [IST]
Other articles published on Nov 5, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+