ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആര്? ഹിറ്റ്മാന്‍ പറയുന്നു
മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച നായകന്‍ എംഎസ് ധോണിയാണെന്ന് രോഹിത് ശര്‍മ. ഒരു സ്വകാര്യ ചാനലിന് നല്‍കിയ ചാറ്റ് ഷോയിലാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ അഭിപ്രായപ്രകടനം. ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്‍ ധോണിയാണ്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ചു. ഗ്രൗണ്ടില്‍ എങ്ങനെയാണ് പെട്ടെന്ന് തീരുമാനങ്ങളെടുക്കേണ്ടതെന്ന് അദ്ദേഹത്തെ കണ്ട് പഠിക്കണം. അതാണ് ധോണിയെ വ്യത്യസ്തനാക്കുന്നത്.
പ്രതിസന്ധി ഘട്ടത്തിലും അല്‍പ്പം പോലും സമ്മര്‍ദം ധോണിയില്‍ കാണാന്‍ കഴിയില്ല. അത് അദ്ദേഹത്തെ മികച്ച ക്യാപ്റ്റനാക്കുന്നു. നിരവധി യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയത് ധോണിയാണ്. യുവതാരങ്ങള്‍ക്കും സീനിയര്‍ താരങ്ങളുടെ പരിഗണന നല്‍കി. തന്റെ കരിയറിലും വഴിത്തിരിവായത് ധോണിയാണെന്ന് രോഹിത് പറഞ്ഞു. മധ്യനിര ബാറ്റ്‌സ്മാനായ രോഹിതിനെ ഓപ്പണറാക്കി ധോണി പരീക്ഷച്ചതാണ് രോഹിതിന്റെ കരിയറില്‍ വഴിത്തിരിവായത്.

ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെ പരിക്കേറ്റ രോഹിതിന് ന്യൂസീലന്‍ഡ് പര്യടനത്തിലെ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ നഷ്ടമാകും. അതേ സമയം ധോണി ഇംഗ്ലണ്ട് ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യക്കുവേണ്ടി കളിച്ചിട്ടില്ല. ഇത്തവണത്തെ ഐപിഎല്‍ ധോണിയുടെ കരിയറില്‍ നിര്‍ണ്ണായകമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications