'തന്റെ അഞ്ച് കോടിയുടെ വാച്ച് കസ്റ്റംസ് പിടിച്ചു', വ്യാജ വാര്‍ത്തയെന്ന് വ്യക്തമാക്കി ഹര്‍ദിക് പാണ്ഡ്യ

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ഹര്‍ദിക് പാണ്ഡ്യ സമീപകാലത്തായി വിവാദങ്ങളുടെ തോഴനായിരിക്കുകയാണ്. മോശം ഫോമും തുടര്‍ച്ചയായ പരിക്കും താരത്തിന്റെ കരിയറിന് തന്നെ വെല്ലുവിളി ഉയര്‍ത്തുകയാണ്. നിലവില്‍ ടീമില്‍ നിന്ന് തഴയപ്പെട്ട ഹര്‍ദിക്കിനെതിരേ കഴിഞ്ഞിടെ പീഡന പരാതിയും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ടി20 ലോകകപ്പിന് ശേഷം ദുബായ് എയര്‍പ്പോര്‍ട്ടില്‍ നിന്ന് മടങ്ങിയ ഹര്‍ദിക്കിന്റെ കൈയില്‍ നിന്നും മുംബൈയില്‍ വെച്ച് രണ്ട് ആഡംഭര വാച്ച് കസ്റ്റംസ് പിടിച്ചെടുത്തെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഹര്‍ദിക്കിന്റെ വാച്ചിനോടുള്ള സ്‌നേഹം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.വലിയ വാച്ച് ശേഖരം ഇതിനോടകം ഹര്‍ദിക്കിനുണ്ട്. ടി20 ലോകകപ്പിന് ശേഷം ദുബായില്‍ നിന്ന് അദ്ദേഹം വാങ്ങിയതെന്ന് കരുതുന്ന രണ്ട് വാച്ചുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഏകദേശം അഞ്ച് കോടിയോളം വില രണ്ട് വാച്ചിനുംകൂടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. എബിപി ലൈവിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മതിയായ രേഖകളില്ലാതെയാണ് ഹര്‍ദിക് വാച്ച് കൊണ്ടുവരാന്‍ ശ്രമിച്ചതെന്നാണ്. ഇതിനെത്തുടര്‍ന്നാണ് കസ്റ്റംസ് വാച്ച് പിടിച്ചെടുത്തതെന്നാണ് വിവരം.

ക്രിക്കറ്റില്‍ ഓസീസിന് മുകളില്‍ ആരുണ്ട്? ആരുമില്ല, ഈ കണക്കുകള്‍ അത് വ്യക്തമാക്കുംക്രിക്കറ്റില്‍ ഓസീസിന് മുകളില്‍ ആരുണ്ട്? ആരുമില്ല, ഈ കണക്കുകള്‍ അത് വ്യക്തമാക്കും

എന്തായാലും ഹര്‍ദിക്കിനെ സംബന്ധിച്ച് മറ്റൊരു തലവേദനായി ഇത് മാറിയിരിക്കുകയാണ്. ഇന്ത്യന്‍ ടീം ഈ മാസം 14നാണ് നാട്ടില്‍ തിരിച്ചെത്തിയത്. 13ന് രാത്രിയാണ് ഈ സംഭവം നടന്നത്. ലോകത്തിലെ പല വില കൂടി വാച്ചുകളും ഹര്‍ദിക്കിന്റെ വാച്ച് ശേഖരത്തിലുണ്ട്. പൂര്‍ണ്ണമായും പ്ലാറ്റിനത്തില്‍ തീര്‍ത്ത വാച്ചുകളും ഹര്‍ദിക് പാണ്ഡ്യയുടെ കൈയിലുണ്ട്. അതേ സമയം ഇതെല്ലാം വ്യാജ വാര്‍ത്തയാണെന്നും ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഹര്‍ദിക് പാണ്ഡ്യ തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിട്ടുണ്ട്. എന്തായാലും കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും ഇത് സംബന്ധിച്ച് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഹര്‍ദിക്കിനെതിരേ പീഡന പരാതി ഉയര്‍ന്നത്. അധോലോക നേതാവായ ദാവൂദ് ഇബ്രാഹിമിന്റെ അനുയായി റിയാസ് ഭാട്ടിയയുടെ ഭാര്യയാണ് ഹര്‍ദിക്കിനെതിരേ പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയെക്കൂടാതെ മുന്‍ ഇന്ത്യന്‍ പേസര്‍ മുനാഫ് പട്ടേല്‍, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല എന്നിവര്‍ക്കെതിരെയെല്ലാം പരാതി നല്‍കിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഭര്‍ത്താവ് പ്രമുഖരുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ഭര്‍ത്താവിന്റെ ഒത്താശയോടെ നിരവധി പ്രമുഖര്‍ തന്നെ പീഡിപ്പിച്ചെന്നാണ് അവര്‍ പരാതിയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. മദ്യ ലഹരിയിലാണ് ഹര്‍ദിക് പാണ്ഡ്യയടക്കമുള്ള പലരും തന്നെ പീഡിപ്പിച്ചതെന്നും അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യക്ക് സമീപകാലത്തായി പരിക്കാണ് വില്ലനാവുന്നത്. തുടര്‍ച്ചയായി തോളിന് പരിക്കേറ്റതോടെ അദ്ദേഹത്തിന് പന്തെറിയാന്‍ സാധിക്കുന്നില്ല. വിട്ടുമാറാത്ത പുറം വേദനയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ബാറ്റിങ്ങും മോശമാവുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യ ഫിനിഷറെന്ന നിലയിലാണ് ഹര്‍ദിക്കിനെ പരിഗണിച്ചത്. എന്നാല്‍ ഈ റോളില്‍ മികവ് കാട്ടാന്‍ അദ്ദേഹത്തിനായില്ല.

നിലവില്‍ ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിന് പുറത്താണ് ഹര്‍ദിക്കുള്ളത്. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫിറ്റ്‌നസും ഫോമും വീണ്ടെടുത്താല്‍ മാത്രമെ ഹര്‍ദിക്കിന് ടീമിലേക്ക് തിരികെയെത്താനാവൂ. ഹര്‍ദിക്കിന്റെ പകരക്കാരനായി യുവ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. അടുത്ത വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനുണ്ട്. ഈ ടീമിലേക്ക് ഹര്‍ദിക്കിന് തിരിച്ചെത്തുകയെന്നത് നിലവിലെ സാഹചര്യത്തില്‍ കടുപ്പമായി മാറിയിരിക്കുകയാണ്. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രം പോരാ ബാറ്റിങ്ങിലും കളിച്ച് മികവ് കാട്ടേണ്ടതായുണ്ട്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് ഹര്‍ദിക്കിന് സാധ്യമാവുമോയെന്നാണ് കണ്ടറിയേണ്ടത്. യുവതാരങ്ങള്‍ മികവ് കാട്ടി ഉയര്‍ന്നുവരുന്നതിനാല്‍ പഴയ പ്രകടനത്തിന്റെ പേരില്‍ ഇനിയും ടീമില്‍ തുടരാന്‍ ഹര്‍ദിക്കിനാവില്ല. രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകന്‍ ഹര്‍ദിക്കിനെ എങ്ങനെയാവും കൈകാര്യം ചെയ്യുകയെന്ന് കണ്ടറിയണം

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, November 16, 2021, 9:12 [IST]
Other articles published on Nov 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X