For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പന്തെറിയാന്‍ പ്രയാസമുള്ള നാല് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെ? വെളിപ്പെടുത്തി ലോക്കി ഫെര്‍ഗൂസന്‍

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡ് ടീമിലെ മികച്ച പേസര്‍മാരിലൊരാളാണ് ലോക്കി ഫെര്‍ഗൂസന്‍. ഇക്കഴിഞ്ഞ ലോകകപ്പിലടക്കം മിന്നും പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഇപ്പോഴിതാ താന്‍ കരിയറില്‍ നേരിട്ടതില്‍ വെച്ച് മികച്ച നാല് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലോക്കി ഫെര്‍ഗൂസന്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓസ്‌ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരെയാണ് മികച്ച ബാറ്റ്‌സ്മാന്‍മാരായി ലോക്കി തിരഞ്ഞെടുത്തത്.

'2019ലെ ലോകകപ്പില്‍ രോഹിത് ശര്‍മ വലിയ വെല്ലുവിളിയാണുയര്‍ത്തിയത്. അദ്ദേഹത്തെ പെട്ടെന്ന് പുറത്താക്കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ സ്‌കോറിലേക്ക് രോഹിത് പോകും. എന്റെ ശക്തിയായ ലങ്ത് ബോളിനെ അദ്ദേഹം മികച്ച രീതിയില്‍ നേരിടും. ലോകോത്തര ബാറ്റ്‌സ്മാനാണ് രോഹിത്. അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ് ഞാന്‍'-ലോക്കി ഫെര്‍ഗൂസന്‍ പറഞ്ഞു. 2019ലെ ഇംഗ്ലണ്ട് ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ വെടിക്കെട്ട് പ്രകടനമാണ് രോഹിത് പുറത്തെടുത്ത്. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു രോഹിതിന്റേത്.

lockieferguson

വിരാട് കോലി, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മൂവരും ബാറ്റിങ്ങില്‍ മികച്ചവരാണ്. ഇവര്‍ക്കെതിരേ പന്തെറിയുക എപ്പോഴും പ്രയാസകരമായ ഒന്നാണ്. എങ്കിലും ഇവര്‍ക്കെതിരേ പന്തെറിയുന്നത് മികച്ച അനുഭവമാണെന്നും ലോക്കി പറഞ്ഞു. നിലവിലെ ക്രിക്കറ്റ് താരങ്ങളില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരം കോലിയാണ്. സ്മിത്ത് ടെസ്റ്റില്‍ കൂടുതല്‍ ശരാശരിയുള്ള താരമാണ്. കോലിയാണോ സ്മിത്താണോ മികച്ച ബാറ്റ്‌സ്മാനെന്നത് സംബന്ധിച്ച് വലിയ തര്‍ക്കം തന്നെ നടക്കുന്നുണ്ട്. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആക്രമിച്ച് കളിക്കുന്ന താരമാണ്. മൂന്ന് ഫോര്‍മാറ്റിലും ഓസീസ് നിരയില്‍ വാര്‍ണര്‍ സജീവമാണ്.

29കാരനായ ലോക്കി കിവീസിനുവേണ്ടി ഒരു ടെസ്റ്റ് മത്സരം കളിച്ചെങ്കിലും വിക്കറ്റ് നേടാനായില്ല. 37 ഏകദിനത്തില്‍ നിന്ന് 69 വിക്കറ്റും 8 ടി20യില്‍ നിന്ന് 14 വിക്കറ്റും ലോക്കി സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ ലോക്കി 9 മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്. റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ആവേശകരമായ ഫൈനലിനൊടുവില്‍ ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ലോകകപ്പ് നേടുകയും ചെയ്തു.

Story first published: Friday, July 31, 2020, 17:18 [IST]
Other articles published on Jul 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+