ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരവുമായി കരാറിലെത്തി ലിവര്‍പൂള്‍. ഇംഗ്ലണ്ടില്‍ നിന്നുള്ള 16കാരന് ഹാര്‍വി എലിയട്ടിനെയാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. ഫുള്‍ഹാം അക്കാദമിയില്‍ നിന്നാണ് ഹാര്‍വിയെ ലിവര്‍പൂള്‍ സ്വന്തമാക്കിയത്. ഈ സീസണില്‍ ലിവര്‍പൂള്‍ നടത്തുന്ന രണ്ടാമത്തെ കരാറാണിത്. ഉടന്‍തന്നെ ക്ലബ്ബിനൊപ്പം ചേരുന്ന താരം നാപ്പോളിയ്ക്കെതിരായ സൗഹൃദ മത്സരത്തില്‍ ലിവര്‍പൂള്‍ നിരയില്‍ ഉണ്ടായേക്കുമെന്നാണ് വിവരം. പിന്നീട് പ്രീ സീസണിന്റെ ഭാഗമായി ഫ്രാന്‍സിലേക്ക് പറക്കുന്ന ലിവര്‍പൂള്‍ ടീമിനൊപ്പം താരവും ഉണ്ടാകും. ''ഞാന്‍ വളരെ സന്തോഷത്തോടെ ഒരു കാര്യം അറിയിക്കുന്നു.
കാനഡ ലീഗില്‍ യുവരാജിന്റെ വെടിക്കെട്ട്; പാക് ബൗളര്‍ക്കെതിരായ സിക്സറില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം
ഞാന്‍ ലിവര്‍പൂളുമായി കരാറിലെത്തി''-ഇങ്ങനെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചാണ് ഹാര്‍വി ലിവര്‍പൂളിലേക്കുള്ള വരവ് ആരാധകരെ അറിയിച്ചത്. ക്ലബ്ബിന്റെ ജഴ്സി അണിയാന്‍ ഇനിയും കാത്തിരിക്കാനാവില്ല.ആന്‍ഫീല്‍ഡ് എനിക്ക് പറ്റിയ സ്ഥലമാണെന്നാണ് പ്രതീക്ഷ. യര്‍ഗന്‍ ക്ലോപിന്റെ പരിശീലനത്തിന് കീഴില്‍ മികച്ച കളിക്കാരനായി വളരാന്‍ സാധിക്കും. വലിയൊരു സ്വപ്നമാണ് സഫലമായത്.പിന്തുണച്ച എല്ലാവര്ക്കും നന്ദിയുണ്ടെന്നും ഹാര്‍വി പ്രതികരിച്ചു.വിങറായ താരത്തെ ഭാവി താരമെന്ന നിലയിലാവും പരിശീലകന് യര്‍ഗന്‍ ക്ലോപ് കൂടുതല്‍ പരിഗണിക്കുക.നേരത്തെ റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും ഹാര്‍വിയെ ലക്ഷ്യമിട്ടിരുന്നെങ്കിലും ലിവര്‍പൂളുമായി കരാറിലെത്തുകയായിരുന്നു.
നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂളിന് അവസാന സീസണില്‍ നേരിയ വ്യത്യാസത്തിലാണ് പ്രീമിയര്‍ ലീഗ് കിരീടം നഷ്ടമായത്.ഇക്കുറി ഇംഗ്ലീഷ് ലീഗ് കിരീടം പ്രതീക്ഷിക്കുന്ന ലിവര്‍പൂളിന്റെ പ്രീ സീസണിലെ പ്രകടനം തൃപ്തികരമല്ല. തുടര്‍ച്ചയായ രണ്ട് സൗഹൃദ മത്സരങ്ങളിലും ലിവര്‍പൂള്‍ പരാജയപ്പെട്ടു.സൂപ്പര്‍ താരങ്ങളായ സാദിയോ മാനെ,മുഹമ്മദ് സലാഹ് എന്നിവരില്ലാതെയാണ് ടീമിന്റെ തോല്‍വി.അതിനാല്‍ത്തന്നെ ഇത്തവണയും ചെമ്പട കുതിപ്പ് നടത്തുമെന്നാണ് പ്രതീക്ഷയിലാണ് ആരാധകര്‍.