ലണ്ടന്‍: റെഡ്ബുള്‍ സാള്സ്ബെര്ഗിന്റെ ജപ്പാനീസ് വിങറെ സ്വന്തമാക്കി ലിവര്‍പൂള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നോട്ടപ്പുള്ളിയായിരുന്ന മിനാമിനോയെ 7.25 ദശലക്ഷം യൂറോയ്ക്കാണ് ലിവര്‍പൂള്‍ ടീമിലെത്തിച്ചത്. ചാമ്പ്യന്‍സ് ലീഗിസെ കുതിപ്പിന് മികച്ചൊരു വിങറെ ലിവര്‍പൂള്‍ തിരയുന്നുണ്ടായിരുന്നു. 24കാരനായ ജപ്പാനീസ് താരം താക്കുമി മിനാമിനോയെ ടീമിലെത്തിച്ചതോടെ വിങിലെ പ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ലിവര്‍പൂളുള്ളത്. സാള്സ്ബെര്ഗിനായി നടത്തിയ ഗംഭീര പ്രകടനമാണ് താരത്തിന് ലിവര്‍പൂളിലേക്കുള്ള വഴിതുറന്നത്.
ഈ സീസണില്‍ 11 ഗോളും 22അസിസ്റ്റും ഇതിനോടകം താരം നേടിക്കഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗിന്റെ ഈ സീസണില്‍ രണ്ട് ഗോളും നാല് അസിസ്റ്റുമാണ് താരം നേടിയത്. 2015ല്‍ സാള്സ്ബെര്ഗിലെത്തിയ മിനാമിനോ 129 മത്സരത്തില്‍ നിന്ന് 41 ഗോളാണ് ക്ലബ്ബിനായി നേടിയത്. ജപ്പാനീസ് ദേശീയ ടീമിനുവേണ്ടി 22 മത്സരത്തില്‍ നിന്ന് 11 ഗോളും താരം നേടി. സ്വപ്ന തുല്യമായ നേട്ടമെന്നാണ് മിനാമിനോ പ്രതികരിച്ചത്.
വസിം ജാഫറിന് പുതിയ ദൗത്യം; കിങ്സ് ഇലവന് പഞ്ചാബിന്റെ ബാറ്റിങ് കോച്ച്
ഇത്തരമൊരു ഭാഗ്യം ലഭിച്ചതില്‍ അതീവ സന്തോഷവാനാണെന്നും 24കാരനായ താരം ലിവര്‍പൂളിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രതികരിച്ചു. 18ാം നമ്പര്‍ ജഴ്സിയണാണ് ലിവര്‍പൂളില്‍ മിനാമിനോയ്ക്ക് ലഭിച്ചത്. ലിവര്‍പൂള്‍ മിനാമിനോയെ സ്വന്തമാക്കിയത് യുണൈറ്റഡിന് തിരിച്ചടിയാണ്. ജനുവരിയിലെ കൈമാറ്റ ജാലകത്തില്‍ യുണൈറ്റഡ് ലക്ഷ്യമിട്ടിരുന്ന പ്രധാന താരമായിരുന്നു മിനാമിനോ.