Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്ക് തിരിച്ചടിയാവുന്നു, പ്രതിരോധ താരം നാറ്റ് ഫിലിപ്‌സിനെ തിരിച്ചുവിളിച്ച് ലിവര്‍പൂള്‍

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ 13 പോയിന്റ് ലീഡുമായി കിരീടത്തിലേക്ക് കുതിക്കുന്ന ലിവര്‍പൂള്‍ ടീം വീണ്ടും ശക്തിപ്പെടുത്തുന്നു. ജോയല്‍ മാറ്റിപ്, ഡിജാന്‍ ലോവ്‌റന്‍ എന്നിവര്‍ക്ക് പരിക്കേറ്റതിന്റെ വിടവ് നികത്താന്‍ ലോണില്‍ ജര്‍മന്‍ ക്ലബ്ബിന് കൈമാറിയ നാറ്റ് ഫിലിപ്‌സിനെ ലിവര്‍പൂള്‍ തിരിച്ചുവിളിച്ചു. 22 കാരനായ ഇംഗ്ലീഷ് താരം ലോണില്‍ വിഎഫ്ബി സ്റ്റുറ്റ്ഗാര്‍ട്ടിനുവേണ്ടിയാണ് കളിച്ചിരുന്നത്. 2018ല്‍ ടീമിലെത്തിയ 22കാരനായ താരത്തെ ഈ സീസണിന്റെ തുടക്കത്തിലാണ് ലിവര്‍പൂള്‍ കൈമാറിയത്. യുവതാരത്തെ തിരിച്ചെത്തിച്ചതോടെ പ്രതിരോധത്തിലെ വിടവ് നികത്താനാകുമെന്ന പ്രതീക്ഷയിലാണ് ലിവര്‍പൂള്‍ കോച്ച് ജര്‍ഗന്‍ ക്ലോപ്. വിജില്‍ വാന്‍ ഡെക്ക്്, ജോ ഗോമസ് എന്നിവര്‍ക്കൊപ്പം പ്രതിരോധത്തില്‍ ഫിലിപ്‌സിനും അവസരം ലഭിച്ചേക്കും.

natphillips

അവസാന മത്സരത്തില്‍ മുഖ്യ എതിരാളികളായ ലെസ്റ്റര്‍ സിറ്റിയെ 4-0ന് ലിവര്‍പൂള്‍ തോല്‍പ്പിച്ചു. അവസാന സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയെങ്കിലും നേരിയ വ്യത്യാസത്തില്‍ പ്രീമിയര്‍ ലീഗ് കിരീടം നഷ്ടപ്പെട്ടു. ഇത്തവണ കിരീടം സ്വന്തമാക്കുമെന്നുറച്ചുള്ള കുതിപ്പാണ് ചെമ്പട കാഴ്ചവെക്കുന്നത്. ഒരു മത്സരംപോലും ലിവര്‍പൂള്‍ തോറ്റിട്ടില്ല. ഒമ്പത് ഗോള്‍ വീതം നേടിയ സാദിയോ മാനെയും മുഹമ്മദ് സലാഹുമാണ് ലിവര്‍പൂളിന്റെ കുതിപ്പിന് ചുക്കാന്‍ പിടിക്കുന്നത്.

Story first published: Friday, December 27, 2019, 18:10 [IST]
Other articles published on Dec 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+