For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ സീസണിനുള്ള ജഴ്‌സി പുറത്തിറക്കി ലിവര്‍പൂളും റയല്‍ മാഡ്രിഡും

ലണ്ടന്‍: പുതിയ സീസണിന് മുന്നോടിയായി തങ്ങളുടെ പുതിയ ജഴ്‌സി പ്രകാശനം ചെയ്ത് ലിവര്‍പൂളും റയല്‍ മാഡ്രിഡും. പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂള്‍ വെള്ള നിറത്തിലുള്ള എവേ ജഴ്‌സിയാണ് പുറത്തിറക്കിയത്. ഇത്തവണത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ ലിവര്‍പൂള്‍ എവേ മത്സരങ്ങളില്‍ വെള്ളയും നീലയും നിറത്തിലുള്ള ജഴ്‌സി അണിഞ്ഞാവും കളിക്കുക. കടും നീലക്കളര്‍ ഷോര്‍ട്‌സും വെള്ളയും നീലക്കളറും ചേര്‍ന്ന സോക്‌സുമാണ് പുതിയ സീസണില്‍ ലിവര്‍പൂള്‍ ഉപയോഗിക്കുക. ജഴ്‌സിയുടെ കൈകള്‍ക്ക് ചുറ്റും നീലയും ചുവപ്പും ഇടകലര്‍ത്തി ജഴ്‌സിയുടെ ഭംഗി ഉയര്‍ത്തിയിരിക്കുന്നു.

ക്ലബ്ബിന്റെ ലോഗോയും സ്‌പോണ്‍സര്‍മാരുടെ പേരുമെല്ലാം നീലനിറത്തിലാണുള്ളത്. ഇളം പച്ചക്കളര്‍ ജഴ്‌സിയാണ് ഗോള്‍കീപ്പറുടേത്. ഇതിലെ സ്‌പോണ്‍സര്‍മാരുടെ പേരും ലോഗോയും നീലനിറത്തിലാണ്. ടീമിലെ സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലാഹ്,റോബര്‍ട്ടോ ഫിര്‍മിനോ, ഗോളി അലിസണ്‍ ബെക്കര്‍ തുടങ്ങിയവരെല്ലാം പുതിയ ജഴ്‌സി അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഈ സീസണില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച ലിവര്‍പൂള്‍ അടുത്ത സീസണിലും ഇത് ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

realmadridandliverpool

ലാ ലിഗ ക്ലബ്ബായ റയലിന്റെ പുതിയ ജഴ്‌സിയില്‍ വലിയ വ്യത്യാസങ്ങളില്ല. വെള്ളനിറത്തിലുള്ള ജഴ്‌സിയുടെ കഴുത്തിനോട് ചേര്‍ന്ന് ഇരുവശങ്ങളിലേക്കും മൂന്ന് വരകളുണ്ട്. സ്വര്‍ണ്ണ നിറത്തിലാണ് ഇവയുള്ളത്. ടീമിന്റെ ലോഗോയും സ്‌പോണ്‍സര്‍മാരുടെ പേരുമെല്ലാം സ്വര്‍ണ്ണക്കളറിലാണ്. പുതിയ ജഴ്‌സിയില്‍ റയലിലെ മുഖ്യ താരങ്ങളായ സെര്‍ജിയോ റാമോസ്,ലൂക്കാ മോഡ്രിച്ച്,കരിം ബെന്‍സേമ എന്നിവര്‍ക്കൊപ്പം ഗാരത് ബെയ്ല്‍ എത്തിയത് ആരാധകര്‍ക്ക് കൗതുകമായി. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ബെയ്‌ലിനെ റയല്‍ ഒഴിവാക്കുന്നതായുള്ള അഭ്യൂഹം ശക്തമായി നിലനില്‍ക്കെയാണ് പുതിയ ജഴ്‌സിയില്‍ താരം പ്രത്യക്ഷപ്പെട്ടത്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ റയല്‍ പുതിയ സീസണില്‍ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.

Story first published: Saturday, June 8, 2019, 10:54 [IST]
Other articles published on Jun 8, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+