വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജര്‍മന്‍ യുവ സ്‌ട്രൈക്കറെ നോട്ടമിട്ട് ലിവര്‍പൂള്‍; കരാര്‍ ഉടനുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ജര്‍മന്‍ യുവ സ്‌ട്രൈക്കര്‍ തിമോ വെര്‍ണറെ ടീമിലെത്തിക്കാനൊരുങ്ങി ലിവര്‍പൂള്‍. 23കാരനായ താരം നിലവില്‍ ആര്‍ബി ലെയ്പ്‌സിഗിനുവേണ്ടിയാണ് കളിക്കുന്നത്. ബാക്ക്അപ്പ് സ്‌ട്രൈക്കര്‍മാരെ തേടുന്ന യര്‍ഗന്‍ ക്ലോപ് മുഖ്യ പരിഗണന വെര്‍ണര്‍ക്കാണ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്‌പോര്‍ട്ട് ബില്‍ഡാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വെര്‍ണറെ വിട്ടുകിട്ടാന്‍ ലെയ്പ്‌സിഗുമായി ലിവര്‍പൂള്‍ സംസാരിച്ചെന്നും കൈമാറ്റ തുകയായി 51 ദശലക്ഷം പൗണ്ട് ലിവര്‍പൂളിനോട് ആവശ്യപ്പെട്ടെന്നുമാണ് സ്‌പോര്‍ട്ട് ബില്‍ഡിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

മുഹമ്മദ് സലാഹ്, സാദിയോ മാനെ, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ക്കൊപ്പം മുന്‍നിരയിലേക്ക് പരീക്ഷിക്കാനാവും ക്ലോപ് വെര്‍ണറെ ടീമിലെത്തിക്കുന്നത്. ലെയ്പ്‌സിഗിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് വെര്‍ണര്‍ പുറത്തെടുത്തിട്ടുള്ളത്. 2016ല്‍ ലെയ്പ്‌സിഗിനൊപ്പം ചേര്‍ന്ന വെര്‍ണര്‍ 114മത്സരത്തില്‍ നിന്ന് 70 ഗോളും അടിച്ചെടുത്തു. 2017ല്‍ ജര്‍മന്‍ ദേശീയ ടീമില്‍ അരങ്ങേറിയ താരം 29 മത്സരത്തില്‍ നിന്ന് 11 ഗോളും നേടിയിട്ടുണ്ട്.

വെറും 76 ദിവസം, മതിയായി; ഹെര്‍ത്ത പരിശീലകന്‍ ക്ലിന്‍സ്മാന്‍ രാജിവെച്ചുവെറും 76 ദിവസം, മതിയായി; ഹെര്‍ത്ത പരിശീലകന്‍ ക്ലിന്‍സ്മാന്‍ രാജിവെച്ചു

timowerner

നിലവിലെ ഏറ്റവും മികച്ച മുന്നേറ്റനിരകളിലൊന്നാണ് ലിവര്‍പൂളിലേത്. നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂള്‍ ഇത്തവണത്തെ പ്രീമിയര്‍ ലീഗിലും കിരീടക്കുതിപ്പിലാണ്. 25 മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 22 പോയിന്റ് വ്യത്യാസത്തില്‍ 73 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാമതാണ്. മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.

Story first published: Wednesday, February 12, 2020, 17:11 [IST]
Other articles published on Feb 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X