Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സുനില്‍ ഗാവസ്‌കറിന് എഴുപതാം പിറന്നാള്‍; ആശംസാ പ്രവാഹം

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ വഴികാട്ടിയും ബാറ്റിങ് ഇതിഹാസവുമായ സുനില്‍ ഗാവസ്‌കറിന് എഴുപതാം പിറന്നാള്‍. 1971ല്‍ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറിയ ഗാവസ്‌കര്‍ ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. ഗാവസ്‌കര്‍ എത്രത്തോളം ക്രീസിലുണ്ടോ അത്രത്തോളം പ്രതീക്ഷയുമുണ്ട് എന്നായിരുന്നു അക്കാലത്ത് പറയപ്പെട്ടിരുന്നതും.

sunil-gavaskar

വെസ്റ്റിന്‍ഡീസിന്റെ മഹാരഥന്മാരായ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ ഹെല്‍മറ്റില്ലാതെ ബാറ്റ് ചെയ്തിരുന്നു അക്കാലത്ത് ഗാവസ്‌കര്‍. അക്കാലത്ത് ഏറ്റവും പ്രൊഫഷണലായ ക്രിക്കറ്റ് താരങ്ങിളില്‍ ഒരാള്‍ കൂടിയായിരുന്നു മുന്‍ ഇന്ത്യന്‍ താരം. 1983ല്‍ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്ന ഗാവസ്‌കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് മറികടക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ കൂടിയാണ്.

ഇന്ത്യയ്ക്കുവേണ്ടി 125 ടെസ്റ്റ് മത്സരങ്ങളില്‍നിന്നും 10,122 റണ്‍സും 108 ഏകദിന മത്സരങ്ങളില്‍ നിന്നും 3,092 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 35 സെഞ്ച്വറികളാണ് ലിറ്റില്‍ മാസ്റ്ററുടെ സമ്പാദ്യം. എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ലോകമെങ്ങുനിന്നും ആശംസകളുമെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കളിക്കാരും മുന്‍ സഹതാരങ്ങളും ഗാവസ്‌കറിന് പിറന്നാള്‍ ആശംസകളേകി.

Story first published: Wednesday, July 10, 2019, 17:32 [IST]
Other articles published on Jul 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+