കാരുണ്യത്തിന്റെ പുതിയ ഇന്നിങ്‌സുമായി സച്ചിന്‍; 560 കുട്ടികളുടെ സംരക്ഷണത്തിനായി സഹകരിക്കും
മുംബൈ: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനും ഇന്ത്യയുടെ സ്വകാര്യ അഹങ്കാരവുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയില്‍ ഇടമുള്ള ആളുകൂടിയാണ്. ഇതിനോടകം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള സച്ചിന്‍ ഇപ്പോഴിതാ ദാരിദ്ര്യം പേറുന്ന 560 കുട്ടികളുടെ രക്ഷകനാവുകയാണ്. 'പരിവാര്‍' എന്ന പേരുള്ള എന്‍ജിയോയുമായി സഹകരിച്ചാവും സച്ചിന്‍ കുട്ടികളുടെ ഉയര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുക. മധ്യപ്രദേശിലെ സേഹോര്‍ ജില്ലയിലെ ഗ്രാമങ്ങളിലെ കുട്ടികളുടെ ഉന്നമനത്തിനായാണ് പരിവാര്‍ എന്ന സംഘടനയോട് സച്ചിന്‍ കൈകോര്‍ക്കുന്നത്.
സൊവാനിയ, ബീല്‍പാട്ടി, ഖാപ, നയപുര തുടങ്ങിയ ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് പോഷക ആഹാരവും വിദ്യാഭ്യാസവും എന്‍ജിഒ നല്‍കും. യൂണിസെഫിന്റെ ഗുഡ്‌വില്‍ അംബാസഡറായ സച്ചിന്‍ കൊറോണ വൈറസ് വ്യാപനത്തിനിടെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവുമായി എത്തിയിരുന്നു. അപ്‌നാലയ എന്ന എന്‍ജി വഴി 5000 ആളുകള്‍ക്ക് ഒരു മാസത്തേക്ക് ഭക്ഷണം നല്‍കാനുള്ള സാമ്പത്തിക സഹായം സച്ചിന്‍ നല്‍കിയിരുന്നു. കോവിഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം വീതം സച്ചിന്‍ സംഭാവന ചെയ്തിരുന്നു.

കുട്ടികളുടെ ഉന്നമനത്തിനായി നേരത്തെ മുതല്‍ ശബ്ദം ഉയര്‍ത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് സച്ചിന്‍. മുംബൈയിലെ എആര്‍സിസിയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ ചികിത്സാ ചിലവിനായി സച്ചിന്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഇതിനോടകം നിരവധി കുട്ടികളുടെ വിദ്യാഭ്യാസ,ചികിത്സാ ചിലവുകള്‍ സച്ചിന്‍ വഹിക്കുന്നുണ്ട്.
മികച്ച വിദ്യാഭ്യാസവും ആരോഗ്യവും കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനായി വിരമിച്ച ശേഷം എന്‍ജിഒകളോടൊപ്പം സജീവമായിത്തന്നെ സച്ചിന്‍ ഇടപെടാറുണ്ട്. അടുത്തിടെ റോഡപകടങ്ങളുടെ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വിരമിച്ച താരങ്ങളുടെ ചാരിറ്റി മത്സരം സംഘടിപ്പിച്ചിരുന്നു. ഇതില്‍ സച്ചിനും പങ്കെടുത്തിരുന്നു. ശാരീരിക പ്രശ്‌നങ്ങള്‍ ഏറെയുണ്ടെങ്കിലും അതിനെയെല്ലാം വകവെക്കാതെയാണ് സച്ചിന്‍ പാഡണിഞ്ഞത്. രക്തദാനത്തിന്റെ ആവിശ്യകതയെക്കുറിച്ച് പ്രചരണം നടത്തുന്നതിലും സച്ചിന്റെ സഹകരണം ഉണ്ടായിരുന്നു.
ലോകത്തില്‍ വലിയ സ്വാധീനം ചെലുത്തിയ താരങ്ങളിലൊരാളാണ് സച്ചിനും. അതിനാല്‍ത്തന്നെ സച്ചിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലര്‍ക്കും മാതൃകയാവുന്നത് തന്നെയാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീറും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. പ്രധാനമായും വീരമൃത്യുവരിച്ച പട്ടാളക്കാരുടെ കുട്ടികളുടെ ചിലവാണ് ഗംഭീര്‍ ഏറ്റെടുക്കാറ്. അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷന്‍ വഴി നിരവധി കുട്ടികള്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications