വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്ലില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി; കോലി നാലാം സ്ഥാനത്ത്, തലപ്പത്ത് വാര്‍ണര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2020 സീസണ്‍ നടക്കുമോ ഇല്ലയോ എന്ന അനിശ്ചിതത്വം തുടരുകയാണ്. കൊറോണ വൈറസ് ലോകവ്യാപകമായി പടര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റിന്റെ നടത്തിപ്പ് ഏറെക്കുറെ അസാധ്യമാണ്. പരിഷ്‌കാരങ്ങളോടെ ഐപിഎല്‍ നടത്താന്‍ ബിസിസി ഐ ആലോചിച്ചെങ്കിലും വിദേശികള്‍ക്കുള്ള വിലക്ക് തിരിച്ചടിയായി. വിദേശികളില്ലാതെ ഐപിഎല്‍ നടത്തിയാല്‍ വന്‍ നഷ്ടം ഫ്രാഞ്ചൈസികള്‍ക്ക് സംഭവിക്കും. കുട്ടിക്രിക്കറ്റിന്റെ ഏറ്റവും ആവേശകരമായ പോരാട്ടമായ ഐപിഎല്ലില്‍ ബാറ്റിങ്ങുകൊണ്ട് നിരവധി താരങ്ങള്‍ വിസ്മയിപ്പിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറികളുള്ള താരങ്ങളുടെ മുന്‍നിരയില്‍ ഇന്ത്യന്‍ താരങ്ങള്‍ തലയെടുപ്പോടെയുണ്ട്. ഐപിഎല്ലില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.


ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറാണ് ഐപിഎല്ലില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങളില്‍ തലപ്പത്ത്. 44 അര്‍ധ സെഞ്ച്വറികളാണ് നിലവിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായ വാര്‍ണറുടെ പേരിലുള്ളത്. ഡല്‍ഹിക്കൊപ്പം ഐപിഎല്‍ കരിയര്‍ ആരംഭിച്ച വാര്‍ണര്‍ 2014ലാണ് ഹൈദരാബാദിലെത്തിയത്. ഹൈദരാബാദിനൊപ്പമാണ് താരം 34 അര്‍ധ ശതകങ്ങളും നേടിയത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിട്ട് 2018 എഡിഷന്‍ താരത്തിന് നഷ്ടമായിരുന്നെങ്കിലും വാര്‍ണറുടെ റെക്കോഡിനെ ഭേദിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. 2016 എഡിഷനില്‍ ഒമ്പത് അര്‍ധ ശതകമാണ് അദ്ദേഹം അടിച്ചെടുത്തത്. ഹൈദരാബാദിനൊപ്പമുള്ള ആദ്യ രണ്ട് സീസണില്‍ നിന്ന് 13 അര്‍ധ സെഞ്ച്വറിയാണ് ഇടം കൈയന്‍ ഓപ്പണര്‍ നേടിയത്.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയിലെ നിറ സാന്നിദ്ധ്യമായ റെയ്‌നയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. 38 അര്‍ധ സെഞ്ച്വറിയാണ് റെയ്‌ന നേടിയത്. ചെന്നൈയ്‌ക്കൊപ്പം 32 അര്‍ധ സെഞ്ച്വറിയും ബാക്കി ആറെണ്ണം ഗുജറാത്ത് ലയണ്‍സിനൊപ്പവുമാണ് റെയ്‌ന നേടിയത്. 2016, 2017 എഡിഷനുകളില്‍ ഗുജറാത്തിന്റെ നായകനായിരുന്നു റെയ്‌ന. എല്ലാ ഐപിഎല്‍ എഡിഷനിലും മൂന്ന് അര്‍ധ സെഞ്ച്വറികള്‍ വീതം അദ്ദേഹം നേടിയിട്ടുണ്ട്. 2014ല്‍ അഞ്ച് അര്‍ധ സെഞ്ച്വറിയടക്കം 523 റണ്‍സാണ് താരം നേടിയത്.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറായ ശിഖര്‍ ധവാന്‍ 37 അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഇതിനോടകം നാല് ടീമുകള്‍ക്കുവേണ്ടി അദ്ദേഹം ഐപിഎല്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് വിട്ട് ഡല്‍ഹിയിലേക്ക് അ്‌ദ്ദേഹം മടങ്ങിപ്പോയി. 2012ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊ്പ്പം അഞ്ച് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 569 റണ്‍സ് അദ്ദേഹം നേടി.

കോവിഡ് 19: പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഏപ്രില്‍ 30വരെ റദ്ദാക്കി

വിരാട് കോലി

വിരാട് കോലി

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നായകനായ കോലി 36 അര്‍ധ സെഞ്ച്വറി സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഐപിഎല്ലിന്റെ തുടക്ക സീസണ്‍മുതല്‍ ബംഗളൂരുവിന്റെ ഭാഗമാണ് ഇന്ത്യന്‍ ക്യാപ്റ്റനായ കോലി. 2013ല്‍ ആറ് അര്‍ധ സെഞ്ച്വറി താരം നേടി. 2016 സീസണില്‍ ഐപിഎല്ലിന്റെ ഒരു സീസണിലെ റെക്കോഡ് സ്‌കോറായ 973 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. ഏഴ് അര്‍ധ സെഞ്ച്വറിയും നാല് സെഞ്ച്വറിയും ഉള്‍പ്പെടെയായിരുന്നു കോലിയുടെ പ്രകടനം. എന്നാല്‍ ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല.

കൊവിഡ്-19: ടെസ്റ്റ് ക്രിക്കറ്റിലെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സമയമായെന്ന് സച്ചിന്‍

രോഹിത് ശര്‍മ

രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് 36 അര്‍ധ സെഞ്ച്വറിയാണ് ഐപിഎല്ലില്‍ നേടിയത്. 2008 സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം നാല് അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ 404 റണ്‍സ് രോഹിത് നേടി. 2009ല്‍ മൂന്ന് തവണയും അദ്ദേഹം അര്‍ധ ശതകം സ്വന്തമാക്കി. 2014ല്‍ മുംബൈയ്‌ക്കൊപ്പം അഞ്ച് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 489 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. എന്നാല്‍ അവസാന രണ്ട് സീസണില്‍ നിന്ന് നാല് അര്‍ധ സെഞ്ച്വറി മാത്രമാണ് രോഹിത് നേടിയത്.

Story first published: Saturday, March 21, 2020, 9:42 [IST]
Other articles published on Mar 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X