ബാഴ്‌സലോണയ്ക്ക് വീണ്ടും തിരിച്ചടി; പരിക്കുമൂലം ലയണല്‍ മെസ്സി പുറത്ത്
ബാഴ്‌സലോണ: ലാ ലീഗയില്‍ മോശം തുടക്കം ലഭിച്ച ബാഴ്‌സലണോയ്ക്ക് തിരിച്ചടിയായി സൂപ്പര്‍താരം ലയണല്‍ മെസ്സി വീണ്ടും പുറത്ത്. ലീഗില്‍ ആദ്യ മത്സരങ്ങളില്‍ മെസ്സി കളിക്കാതിരുന്നത് ടീമിനെ ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം വീണ്ടും പരിക്കിന്റെ പിടിയിലായത്. ഇതോടെ ശനിയാഴ്ച വലന്‍സിയയ്‌ക്കെതിരെ നടക്കുന്ന ലീഗ് മത്സരത്തിലും ചാമ്പ്യന്‍സ് ലീഗില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിലും മെസ്സി കളിച്ചേക്കില്ല.
നേരത്തെ കാലിന് പരിക്കേറ്റ മെസ്സി പരിക്കില്‍നിന്നും പൂര്‍ണമായും മോചിതനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ലാ ലീഗയിലെ ആദ്യ മത്സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയോട് ബാഴ്‌സലോണ തോറ്റിരുന്നു. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒന്നുവീതം തോല്‍വിയും ജയവും സമനിലയുമായി ആകെ നാലു പോയന്റുമാത്രമാണ് നിലവിലെ ചാമ്പ്യന്മാര്‍ക്കുള്ളത്. ലീഗില്‍ എട്ടാം സ്ഥാനത്തുള്ള ടീമിന് മുന്നോട്ടു കുതിക്കാന്‍ സൂപ്പര്‍താരത്തിന്റെ സാന്നിധ്യം ആവശ്യമാണ്.

പരിക്ക് ഗുതുതരമല്ലെങ്കിലും വിശ്രമം ആവശ്യമാണെന്ന് തോന്നിയതിനാലാണ് മെസ്സിയെ ഒഴിവാക്കുന്നതെന്ന് പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദെ പറഞ്ഞു. മെസ്സിയുടെ പരിക്ക് ഭേദമായി വരികയാണ്. നിര്‍ബന്ധിച്ച് കളത്തിലിറക്കേണ്ട ആവശ്യമില്ല. മെസ്സിക്കു പുറമെ ഒസ്മാന്‍ ഡെംബാലെയു കളിച്ചേക്കില്ല. അതേസമയം, ലൂയിസ് സുവാരസ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. അന്റോണിയോ ഗ്രിസ്മാനൊപ്പം സുവാരസും കളിക്കിറങ്ങും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications