വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ പ്രതിരോധം, മെസ്സി കിടന്നുറങ്ങുന്നത് പ്രത്യേക ബെഡ്ഡില്‍, വില ഞെട്ടിക്കും

ബാഴ്‌സലോണ: കൊറോണ വൈറസ് വ്യാപനം ലോകത്തെയാകെ പ്രതിസന്ധിയിലാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സമസ്ത മേഖലയേയും വലിയ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിട്ടാണ് കോവിഡ് മുന്നേറുന്നത്. റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങലെല്ലാം കോവിഡിന് മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെടുമ്പോഴും ഇതുവരെ പൊതുവിപണിയിലേക്ക് മരുന്ന് എത്തിയിട്ടില്ല. കോവിഡ് 19 വന്ന ശേഷം ചികിത്സിക്കുന്നതിലും നല്ലത് വരാതെ സൂക്ഷിക്കുന്നതാണ്. ഇപ്പോഴിതാ കോവിഡ് 19 വൈറസിനെ ചെറുക്കാന്‍ ബാഴ്‌സലോണ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി സ്വീകരിച്ചിരിക്കുന്ന മുന്‍കരുതലിന്റെ റിപ്പോര്‍ട്ടുകള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. രോഗം വരാതിരിക്കാന്‍ ആന്റി കൊറോണ വൈറസ് ബഡ്ഡിലാണ് മെസ്സി കിടന്നുറങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

പ്രത്യേക തരത്തിലുള്ള ഈ ബഡ്ഡിന്റെ വിലയും ഞെട്ടിക്കുന്നതാണ്. 900 പൗണ്ട്, ഏകദേശം 88,000 ഇന്ത്യന്‍ രൂപയാണ് ഈ ബെഡ്ഡിന്റെ വില. സ്പാനിഷ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. അത്‌ലറ്റികോ മാഡ്രിഡിലെ 'സോള്‍ നിഗൂസ്' എന്ന കമ്പനി തയ്യാറാക്കിയ ഈ ബെഡ്ഡ് മെസ്സിയുടെ അര്‍ജന്റീനയിലെ സഹതാരവും മാഞ്ചസ്റ്റര്‍ സിറ്റി താരവുമായ സെര്‍ജിയോ അഗ്യൂറോയും ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. നാല് മണിക്കൂര്‍ വരെ വൈറസുകളെ ചെറുക്കാന്‍ ഈ ബഡ്ഡിന് സാധിക്കും. ഒട്ടുമിക്ക ക്ലബ്ബുകളും താരങ്ങള്‍ക്കായി ദിവസവും കോവിഡ് പരിശോധനയും ബയോ ബബിള്‍ സുരക്ഷയും ഒരുക്കുന്നുണ്ടെങ്കിലും സ്വയം കരുതലെന്ന രീതിയിലാണ് മെസ്സിയും അഗ്യൂറോയും ഇത്തരം വൈറസിനെ നശിപ്പിക്കുന്ന ബെഡ്ഡ് ഉപയോഗിക്കുന്നത്. കുടുംബത്തോടൊപ്പം കഴിയുമ്പോള്‍ ബെഡ്ഡ് കൂടുതല്‍ സുരക്ഷ നല്‍കുന്നു.

messi-

കുട്ടികളെയും പ്രായമായവരെയുമാണ് കൂടുതലായും വേഗത്തില്‍ വൈറസ് ബാധിക്കുന്നത്. മെസ്സിക്ക് മൂന്ന് കുട്ടികളാണുള്ളത്. ഭാര്യയും കുട്ടികളും മെസ്സിക്കൊപ്പമാണുള്ളത്. അതിനാലാണ് സുരക്ഷയ്ക്കായി ഇത്തരം സവിശേഷമായ ബെഡ്ഡ് മെസ്സി ഉപയോഗിക്കുന്നത്. ബെഡ്ഡില്‍ ഉപയോഗിക്കുന്ന സംവിധാനത്തെ 'വൈറുക്ലീന്‍' എന്നാണ് പറയുന്നത്. നാല് മണിക്കൂറോളം 99 ശതമാനവും വൈറസ്, ബാക്ടീരിയ ബാധയെ ചെറുക്കാന്‍ ഈ ബഡ്ഡിന്റെ സംവിധാനത്തിലൂടെ സാധിക്കും. മാര്‍ച്ചില്‍ അടച്ചിട്ട ഫുട്‌ബോള്‍ മൈതാനങ്ങള്‍ ജൂണോടെയാണ് തുറന്നത്. ലീഗ് ഫുട്‌ബോള്‍ ഏറെക്കുറെ അവസാനിച്ചു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് മത്സരം അവശേഷിക്കുന്നുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കാണ് ബാഴ്‌സലോണയുടെ എതിരാളികള്‍. ലാലിഗയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ബാഴ്‌സലോണ. അതിനാല്‍ത്തന്നെ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടാനുള്ള തീവ്ര ശ്രമത്തിലാണ് മെസ്സിയും സംഘവും. ലാലിഗയില്‍ ടോപ് സ്‌കോററും കൂടുതല്‍ അസിസ്‌റ്റെന്ന റെക്കോഡും സ്വന്തമാക്കിയ മെസ്സിയ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

Story first published: Tuesday, August 11, 2020, 15:20 [IST]
Other articles published on Aug 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X