Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോളടിച്ച് മെസ്സിയുടെ മകന്‍; ആഘോഷവും അച്ഛനെപ്പോലെ, വീഡിയോ വൈറല്‍

ബാഴ്‌സലോണ: സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരിലൊരാളാണ് ബാഴ്‌സലോണയുടെയും അര്‍ജന്റീനയുടേയും ലയണല്‍ മെസ്സി. മെസ്സിയോ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ ആരാണ് മികച്ചവന്‍ എന്ന ചോദ്യം സമീപകാലത്ത് ഉയര്‍ന്നുവന്നിട്ടുള്ള ചോദ്യമാണെങ്കിലും ഇരുവരും വ്യത്യസ്ത ശൈലിയില്‍ മികവുകാട്ടുന്നവരും എക്കാത്തെയും മികച്ചവനാകാന്‍ യോഗ്യതയുള്ളവരുമാണ്. സൂപ്പര്‍താരങ്ങള്‍ മാത്രമല്ല ഇവരുടെ മക്കളും ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

നേരത്തെ ക്രിസ്റ്റിയാനോയുടെ മകന്റെ മികവുറ്റ ഗോളുകളുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മെസ്സിയുടെ മൂത്തമകന്‍ മാറ്റിയോയുടെ ഗോളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗോളിനേക്കാള്‍ അച്ഛനെ അനുകരിച്ചുള്ള കുഞ്ഞുമാറ്റിയോയുടെ ഗോളാഘോഷം ആരിലും കൗതകമുണര്‍ത്തും. മെസ്സിയുടെ ഭാര്യ അന്റോണെല്ലാ റൊക്കൂസോയാണ് മകന്റെ വീഡിയോ പുറത്തുവിട്ടത്.

messison

മകന് പിറന്നാള്‍ ആശംസിച്ച് പോസ്റ്റ് ചെയ്തതാണ് വീഡിയോ. ജീവിതത്തിലുടനീളം സന്തോഷമുണ്ടാകട്ടെയെന്നാണ് അമ്മയുടെ ആശംസ. ഗോളടിച്ചശേഷം കൈകളില്‍ ഉമ്മവെച്ച് ആകാശത്തേക്കുയര്‍ത്തുകയും കുരിശുവരയ്ക്കുയും ചെയ്യുന്ന മെസ്സിയുടെ അതേ ആഘോഷമാണ് മകനും അനുകരിച്ചത്. വീഡിയോ പുറത്തുവന്നതോടെ പിതാവിനെപ്പോലെ മികച്ച ഫുട്‌ബോളറാകട്ടേയെന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ ആശംസ.

Story first published: Sunday, September 15, 2019, 20:41 [IST]
Other articles published on Sep 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+