വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥാനമൊഴിയുന്ന പരിശീലകനെ ഹൃദയത്തോട് ചേര്‍ത്ത് മെസ്സിയുടെ കുറിപ്പ്

ബാഴ്‌സലോണ: സ്ഥാനമൊഴിഞ്ഞ ബാഴ്‌സലോണ പരിശീലകന് ഹൃദയംനിറഞ്ഞ സ്‌നേഹത്തോടെ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ കുറിപ്പ്. ടീമിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ഏണസ്റ്റോ വാല്‍വെര്‍ദോയെ ബാഴ്‌സലോണ പരിശീലക സ്ഥാനത്തുനിന്നും നീക്കിയത്. ക്വിക്കെ സെറ്റെയ്ന്‍ ആണ് പുതിയ പരിശീലകന്‍. റയല്‍ ബെറ്റിസിന്റെ മുന്‍ കോച്ച് ആയിരുന്നു ക്വിക്കെ.

വാല്‍വെര്‍ദോ നല്‍കിയ സേവനങ്ങള്‍ക്ക് മെസ്സി നന്ദിപറഞ്ഞു. താങ്കള്‍ എവിടെ പോയാലും കാര്യങ്ങള്‍ ശുഭകരമായിരിക്കുമെന്ന് ഉറപ്പാണ്. കാരണം, അത്യന്തം പ്രൊഫഷണലും നല്ലൊരു മനുഷ്യനുമാണ് താങ്കള്‍. നല്ല ഭാവിക്ക് ആശംസകളേകുന്നുവെന്നും ചേര്‍ത്തുപിടിക്കുന്നതായും മെസ്സി കുറിച്ചു. വാല്‍വെര്‍ദോയ്ക്ക് കീഴില്‍ മെസ്സി ആകെ 112 ഗോളുകള്‍ നേടിയിരുന്നു. പരിശീലകനുമായി നല്ല രീതിയിലുള്ള സൗഹൃദമുണ്ടാക്കാനും മെസ്സിക്ക് കഴിഞ്ഞു.

lionelmessi-coach

എബിഡി സ്വപ്‌നം കാണാന്‍ വരട്ടെ... മടങ്ങിവരവ് അത്ര എളുപ്പമല്ല!! തുറന്നു പറഞ്ഞ് കോച്ച്എബിഡി സ്വപ്‌നം കാണാന്‍ വരട്ടെ... മടങ്ങിവരവ് അത്ര എളുപ്പമല്ല!! തുറന്നു പറഞ്ഞ് കോച്ച്

സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ അത്ലറ്റിക്കോ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെയാണ് വാല്‍വെര്‍ദെയെ പുറത്താക്കിയത്. 2018ലും 2019ലും ബാഴ്‌സലോണയെ ലാ ലീഗ ചാമ്പ്യന്മാരാക്കാന്‍ വാര്‍വെര്‍ദെയ്ക്ക് കഴിഞ്ഞിരുന്നു. 2018ലെ കോപ്പ ഡെല്‍ റെ കിരീടവും സ്വന്തമാക്കി. എന്നാല്‍, ടീമിന് ചില നിര്‍ണായക മത്സരങ്ങളില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത് വിമര്‍ശനത്തിന് ഇടയാക്കി. വാല്‍വെര്‍ദെയ്ക്ക് കീഴില്‍ ടീം 2018ല്‍ റോമയോടും 2019ല്‍ ലിവര്‍പൂളിനോടും ചാമ്പ്യന്‍സ് ലീഗില്‍ തോറ്റിരുന്നു.

ഇത്തവണ ലാ ലീഗ പോയിന്റ് പട്ടികയില്‍ 19 കളിയില്‍ 40 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്‌സ. പുതിയ പരിശീലകന് കീഴില്‍ ടീമിന് മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുമെന്നാണ് ബാഴ്‌സയുടെ പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ ബെറ്റിസില്‍നിന്നും വിടപറഞ്ഞ സെറ്റെയ്ന്‍ അത്‌ലറ്റിക്കോ മാഡ്രിഡിനുവേണ്ടിയും റേസിങ് സന്റാന്‍ഡറിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഗ്രനാഡയ്‌ക്കെതിരെ ഞായറാഴ്ച നടക്കുന്ന ലാ ലീഗ മത്സരത്തില്‍ സെറ്റെയ്ന്‍ പരിശീലകനാകും.


Story first published: Wednesday, January 15, 2020, 14:31 [IST]
Other articles published on Jan 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X