ലയണല്‍ മെസ്സിക്ക് പരിക്ക്; ലാ ലിഗയിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കും

മെസ്സിക്ക് പരിക്ക് ബാഴ്‌സക്ക് തിരിച്ചടി രണ്ട് മത്സരങ്ങളില്‍ പുറത്തിരിക്കും

ബാഴ്‌സലോണ: പ്രീ സീസണ്‍ പരിശീലനത്തിനിടെ ബാഴ്‌സലോണയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിക്ക് പരിക്ക്. കാല്‍ മസിലിന് പരിക്കേറ്റ താരത്തിന് ലാ ലിഗയിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് വിവരം. അവധി കഴിഞ്ഞ് ഇന്നലെയാണ് മെസ്സി ക്ലബ്ബിനൊപ്പം ചേര്‍ന്നത്. പരിശീലനത്തിനിറങ്ങിയതിന് പിന്നാലെ കാല്‍ മസില്‍ വേദനയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശീലനം മതിയാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാലിന് പരിക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അവസാന പ്രീ സീസണ്‍ പരിശീലനത്തിനായി അമേരിക്കയിലേക്ക് പോകുന്ന ബാഴ്‌സലോണന്‍ സംഘത്തില്‍ നിന്ന് മെസ്സി വിട്ടുനില്‍ക്കും. ക്ലബ്ബിനൊപ്പം പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം 16ന് അത്‌ലറ്റികോ ബില്‍ബാവോയുമായുള്ള മത്സരത്തോടെയാവും ബാഴ്‌സയുടെ ലാ ലിഗയുടെ ഈ സീസണ്‍ ആരംഭിക്കുന്നത്.

ടെസ്റ്റില്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ ഇനി സ്റ്റെയിനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ചു

കൈമാറ്റ ജാലകം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ ബാഴ്‌സലോണയുടെ ശ്രമങ്ങളെല്ലാം പിഴച്ചിരിക്കുകയാണ്. പിഎസ്ജിയില്‍ നിന്ന് നെയ്മറിനെ തിരികെ കൊണ്ടുവരാന്‍ തുടക്കം മുതല്‍ ബാഴ്‌സലോണ ശ്രമിച്ചെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. ഇത്തവണയും പിഎസ്ജിക്കൊപ്പം നെയ്മര്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫിലിപ്പ് കുട്ടീഞ്ഞോ, സുവാരസ്, ഇവാന്‍ റാക്കിറ്റിച്ച്, ജെറാഡ് പിക്വ, ഉസ്മാന്‍ ഡെംബല്ലെ തുടങ്ങിയ പ്രമുഖരെല്ലാം ഇത്തവണയും ബാഴ്‌സലോണയ്‌ക്കൊപ്പമുണ്ട്. എന്നാല്‍ പരിക്കേറ്റ മെസ്സിക്ക് കൂടുതല്‍ മത്സരം നഷ്ടമായാല്‍ ബാഴ്‌സലോണയ്ക്കത് തിരിച്ചടിയായേക്കും.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, August 6, 2019, 8:16 [IST]
Other articles published on Aug 6, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X