വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗംഭീറിന്റെ ബാറ്റിങ് ഇഷ്ടം, എന്നാല്‍ വ്യക്തിയെന്ന നിലയില്‍ ചില പ്രശ്‌നമുണ്ട്: ഷാഹിദ് അഫ്രീദി

മൊഹാലി: ഇടവേളയ്ക്ക് ശേഷം മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെതിരേ പ്രതികരിച്ച് മുന്‍ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദി. സൈനബ് അബ്ബാസിന് അഭിമുഖത്തിലാണ് അഫ്രീദി ഗംഭീറിനെതിരേ വീണ്ടും വിമര്‍ശനം ഉന്നയിച്ചത്. 'ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ എനിക്ക് ഗംഭീറിനെ ഇഷ്ടമാണ്. എന്നാല്‍ ഒരു വ്യക്തിയെന്ന നിലയില്‍ അയാള്‍ക്ക് ചില പ്രശ്‌നങ്ങളുണ്ട്. ചില പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോള്‍ അവന് ചികിത്സ നല്‍കണമെന്ന് തോന്നാറുണ്ട്.

അദ്ദേഹത്തിന്റെ ഫിസിയോ ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്-അഫ്രീദി പറഞ്ഞു.പാഡി അപ്റ്റണിന്റെ ഗംഭീറിനെതിരായ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് അഫ്രീദി ഗംഭീറിനെ വിമര്‍ശിച്ചത്. 2009-2011 കാലയളവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനസിക രോഗ വിദഗ്ധനായി അപ്റ്റണ്‍ പ്രവര്‍ത്തിച്ചിരുന്നു. ഗംഭീര്‍ സെഞ്ച്വറി നേടിയ ശേഷവും താന്‍ വരുത്തിയ തെറ്റുകളെ ഓര്‍ത്ത് അതീവദുഖിതനായി ഇരിക്കാറുണ്ട്. ഇന്ത്യക്കാരാണ് മാനസികമായി ഏറ്റവും ദുര്‍ബലരായവരെന്നാണ് തന്റെ അനുഭവമെന്നും തന്റെ പുസ്തകത്തിലൂടെ അപ്റ്റണ്‍ വെളിപ്പെടുത്തിയിരുന്നു.

ദ്രാവിഡ് എനിക്കെതിരേ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി നേടി, മത്സര ശേഷം കാണാനും വന്നു: ടിനോ ബെസ്റ്റ്ദ്രാവിഡ് എനിക്കെതിരേ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി നേടി, മത്സര ശേഷം കാണാനും വന്നു: ടിനോ ബെസ്റ്റ്

gambirandafridi

ഇതിനെതിരേ ഗംഭീര്‍ തന്റെ പ്രതികരണവും അറിയിച്ചിരുന്നു. ഇന്ത്യന്‍ ടീമും ഞാനും എപ്പോഴും മികച്ചതായിരിക്കണമെന്നാണ് ആഗ്രഹിക്കാറ്. അതിനാലാണ് സെഞ്ച്വറിക്ക് ശേഷവും തെറ്റുകളെ ഓര്‍ത്ത് ദുഖിതനായത്. അപ്റ്റണിന്റെ ബുക്കിലെ പരാമര്‍ശങ്ങളില്‍ തെറ്റായൊന്നും തോന്നിയില്ല. എന്നാല്‍ അഫ്രീദിയുടെ ആത്മകഥയില്‍ തന്റെ സ്വഭാവത്തെക്കുറിച്ച് പരാമര്‍ശിച്ചത് ഇതുപോലെയല്ലെന്നാണ് ഗംഭീര്‍ പറഞ്ഞത്.

2007ലെ കാണ്‍പൂര്‍ ഏകദിനത്തിന് ശേഷമാണ് ഇരു താരങ്ങളും തമ്മില്‍ ഇത്രയും ശത്രുക്കളായത്. മത്സരത്തിനിടെ ഇരുവരും മുഖാമുഖമെത്തി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പിന്നീട് പലപ്പോഴായും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇരുവരും ശത്രുത തുടര്‍ന്നു. ഇടയ്ക്കിടെ അഫ്രീദി നടത്തുന്ന ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഗംഭീര്‍ രംഗത്തെത്താറുണ്ട്. ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് തടത്തരുതെന്ന നിലപാടിന് ഗംഭീര്‍ പിന്തുണച്ചതിനെതിരെയും അഫ്രീദി വിമര്‍ശനം ഉന്നയിച്ചിരുന്നു.

പാകിസ്താനുവേണ്ടി 27 ടെസ്റ്റില്‍ നിന്ന് 1716 റണ്‍സും 48 വിക്കറ്റും 398 ഏകദിനത്തില്‍ നിന്ന് 8064 റണ്‍സും 395 വിക്കറ്റും 99 ടി20യില്‍ നിന്ന് 1416 റണ്‍സും 98 വിക്കറ്റും അഫ്രീദി നേടിയിട്ടുണ്ട്. ഇന്ത്യയുടെ 2011ലെ ലോകകപ്പ് വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഗംഭീര്‍ ഇന്ത്യക്കുവേണ്ടി 58 ടെസ്റ്റില്‍ നിന്ന് 4154 റണ്‍സും 147 ഏകദിനത്തില്‍ നിന്ന് 5238 റണ്‍സും 37 ടി20യില്‍ നിന്ന് 932 റണ്‍സും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടത്തിലെത്തിക്കാനും ഗംഭീറിന് സാധിച്ചിരുന്നു.

Story first published: Sunday, July 19, 2020, 12:53 [IST]
Other articles published on Jul 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X