For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ ദരിദ്രരാജ്യം, എന്തിന് ഇവിടെയൊക്കെ റേസ്? ഹാമില്‍റ്റണ് എട്ടിന്റെ പണി, പൊങ്കാലയിട്ട് മലയാളികളും

ഫേസ്ബുക്കിലാണ് ഹാമില്‍റ്റണിന് മലയാളികളുടെ പരിഹാസം

By Manu

മുംബൈ: ഇന്ത്യയെ പരിഹസിച്ച ബ്രിട്ടന്റെ ഫോര്‍മുല വണ്‍ സൂപ്പര്‍ താരം ലൂയിസ് ഹാമില്‍റ്റണിന് എട്ടിന്റെ പണിയാണ് കിട്ടിയത്. അഞ്ചു തവണ ലോകചാംപ്യനായ ഹാമില്‍റ്റണിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ പൊങ്കാലയിട്ട് അരിശം തീര്‍ക്കുകയാണ്.

1

ഇന്ത്യ ദരിദ്ര രാഷ്ട്രമാണെന്നും ഇതു പോലെ റേസിങ് പാരമ്പര്യമില്ലാത്ത രാജ്യങ്ങളില്‍ എന്തിനാണ് ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍ നടത്തുന്നതെന്നും ഹാമില്‍റ്റണ്‍ ചോദിച്ചിരുന്നു. ഇന്ത്യ പാവപ്പെട്ടവരുടെ രാജ്യമാണ്‌. റേസിനായി നേരത്തേ ഇന്ത്യയില്‍ പോയിട്ടുണ്ട്. ദരിദ്ര രാജ്യമായിട്ടു കൂടി അവിടെയുള്ള റേസിങ് ട്രാക്ക് മികച്ചതായിരുന്നു. വളരെ ആശങ്കയോടെയാണ് റേസില്‍ പങ്കെടുത്തത്. ഇതുപോലെയുള്ള രാജ്യങ്ങളില്‍ എഫ് വണ്‍ നടത്തുന്നതില്‍ എന്ത് പ്രാധാന്യമാണുള്ളതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

ഇതിനാണ് പച്ച മലയാളത്തില്‍ തന്നെ മലയാളികള്‍ ചുട്ട മറുപടി നല്‍കിയത്. മലയാളികള്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു കായിക പ്രേമികളും കടുത്ത ഭാഷയിലാണ് സൂപ്പര്‍ താരത്തെ വിമര്‍ശിച്ചത്.

ഇന്ത്യക്കാരുടെ പരിഹാസം അതിരുവിട്ടതോടെ നിലപാട് തിരുത്തി ഹാമില്‍റ്റണ്‍ രംഗത്തുവന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് അദ്ദേഹം ഇന്ത്യയെ പുകഴ്ത്തിയത്. ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യമാണ് ഇന്ത്യ. മഹത്തായ സംസ്‌കാരമാണ് ഇന്ത്യക്കുള്ളത്. സാമ്പത്തികമായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഹാമില്‍റ്റണിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന രസകരമായ കമന്റുകളിലേക്കു ഒന്നു കണ്ണോടിക്കാം.

Story first published: Thursday, November 15, 2018, 16:38 [IST]
Other articles published on Nov 15, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+