Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിറോയ് സാനെ മാഞ്ചസ്റ്റര്‍ സിറ്റി വിടുന്നു; പുതിയ തട്ടകം ബയേണ്‍ മ്യൂണിക്ക്

ലണ്ടന്‍: ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ലിറോയ് സാനെ മാഞ്ചസ്റ്റര്‍ സിറ്റി വിടുന്നു. പ്രീമിയര്‍ ലീഗ് വിട്ട് ബുണ്ടസ്ലീഗ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറാണ് സാനെ ഒരുങ്ങുന്നത്. ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ സാനെ സിറ്റി വിടുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സാനെ. പരിക്ക് ഭേദമായി വരുന്ന സാനെ ഇംഗ്ലണ്ടില്‍ തുടരാതെ ജര്‍മനിയിലേക്ക് പോകുമെന്നാണ് വിവരം. 23കാരനായ താരം ബുണ്ടസ്ലീഗയിലേക്ക് കൂടുമാറുന്നതായുള്ള അഭ്യൂഹം നേരത്തെ മുതല്‍ സജീവമായിരുന്നു. ജര്‍മന്‍ ഔട്ട്‌ലെറ്റായ ബില്‍ഡാണ് സാനെയുടെ കൂടുമാറ്റ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2016ല്‍ സിറ്റിയിലെത്തിയ സാനെ സിറ്റി പരിശീലകന്‍ പെപ്് ഗാര്‍ഡിയോളയുടെ വിശ്വസ്തന്‍മാരില്‍ ഒരാളായിരുന്നു. സിറ്റിക്കുവേണ്ടി 89 മത്സരങ്ങളില്‍ നിന്ന് 25 ഗോളാണ് സാനെ നേടിയത്. ഈ വര്‍ഷം ആഗസ്റ്റിന് ശേഷം കളിക്കാന്‍ സാനെയ്ക്ക് സാധിച്ചിട്ടില്ല. 2018-19 സീസണില്‍ 47 മത്സരം കളിച്ച താരം 16 ഗോളും 18 അസിസ്റ്റും സ്വന്തം പേരിലാക്കി. ഈ സീസണില്‍ ഒരു മഞ്ഞക്കാര്‍ഡ് മാത്രമാണ് സാനെയ്ക്ക് ലഭിച്ചത്.

leroy sane

പരിക്ക് മാറി പരിശീലനം ആരംഭിക്കാന്‍ തയ്യാറായുള്ള ചിത്രം സാനെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. സാനെ എത്തുന്നതോടെ ബയേണ്‍ മ്യൂണിക്ക് കൂടുതല്‍ കരുത്തരാകും. ഏകദേശം 135 ദശലക്ഷം യൂറേയ്ക്കാണ് കൈമാറ്റം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

Story first published: Thursday, December 19, 2019, 9:08 [IST]
Other articles published on Dec 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+