Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിറോയ് സാനെ മാഞ്ചസ്റ്റര്‍ സിറ്റി വിടുമോ ? ഗാര്‍ഡിയോള പറയുന്നതിങ്ങനെ

ലണ്ടന്‍: അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ലിറോയ് സാനെ മാഞ്ചസ്റ്റര്‍ സിറ്റി വിടുന്നതായുള്ള അഭ്യൂഹത്തോട് പ്രതികരിച്ച് പരിശീലകന്‍ പെപ് ഗാര്‍ഡിയോള. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ഇക്കാര്യത്തില്‍ അദ്ദേഹം വിശദീകരണം നല്‍കിയത്. ക്ലബ്ബില്‍ ആരെയും നിര്‍ബന്ധിച്ച് പിടിച്ചുവെക്കില്ല.താല്‍പര്യമില്ലാത്തവര്‍ക്ക് മാറാം.മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സന്തോഷവാനല്ലെങ്കില്‍ സാനെയ്ക്കും അങ്ങനെ ചെയ്യാം. കളിക്കാരുടെ മാനസിക സന്തോഷമാണ് വലുതെന്നും ഗാര്‍ഡിയോള പ്രതികരിച്ചു.

leroysane

ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കാണ് സാനെയ്ക്കായി മുന്നിലുള്ളത്. സിറ്റിയുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുണ്ടായാല്‍ സാനെയെ ബയേണ്‍ സ്വന്തമാക്കും.ആര്യന്‍ റോബനും ഫ്രാങ്ക് റിബറിയും ക്ലബ്ബ് വിട്ടതോടെ സൂപ്പര്‍ താരങ്ങളുടെ അഭാവം ബയേണ്‍ നിരയിലുണ്ട്. ഇത് നികത്താനുള്ള തീവ്ര ശ്രമത്തിലാണ് ബയേണ്‍ മാനേജ്‌മെന്റ്. അവസാന സീസണില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ശക്തമായ വെല്ലുവിളി നേരിട്ടാണ് ബയേണ്‍ ബുണ്ടസ്ലീഗ സ്വന്തമാക്കിയത്. ഇത്തവണ മികച്ച താരങ്ങളുടെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജര്‍മന്‍ ദേശീയ ടീമില്‍ അത്ര സജീവമല്ലാത്ത സാനെ ഗാര്‍ഡിയോളയുടെ വിശ്വസ്തനാണ്.റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള ജര്‍മന്‍ ടീമില്‍ നിന്ന് സാനെയെ ജോച്ചിം ലോ തഴഞ്ഞിരുന്നു. 2016മുതല്‍ ക്ലബ്ബിന്റെ മധ്യനിരയില്‍ സജീവമായ സാനെ 89 മത്സരത്തില്‍ നിന്ന് 25 ഗോള്‍ നേടിയിട്ടുണ്ട്.ജര്‍മനിക്കുവേണ്ടി 21 മത്സരത്തില്‍ നിന്ന് അഞ്ച് ഗോളാണ് താരത്തിന്റെ സമ്പാദ്യം. പുതിയ സീസണിന് ക്ലബ്ബുകള്‍ ഒരുക്കം ആരംഭിച്ചതോടെ കൈമാറ്റ ജാലകത്തിലെ വാശിയും മുറുകിയിരിക്കുന്നു.ടീമിന്റെ പിഴവുകള്‍ നികത്തി പുതിയ സീസണിനായി ടീമിനെ തയ്യാറാക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് ക്ലബ്ബുകള്‍. ആഗസ്റ്റ് ഒമ്പതിനാണ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്.

Story first published: Thursday, July 18, 2019, 18:08 [IST]
Other articles published on Jul 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+