ലോകകപ്പ്: രോഹിത്തിന് കൂട്ടായി ഇനി ധവാനില്ല, പകരമാര്? കപിലിന്റെ അഭിപ്രായം ഇങ്ങനെ...
ലണ്ടന്‍/ മുംബൈ: പരിക്കുമൂലം സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായതോടെ ടീം ഇന്ത്യ പ്രതിസന്ധിയിലായിരിക്കുകയാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡുള്ള ധവാന്റെ അഭാവം ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ക്കു തന്നെ മങ്ങളേല്‍പ്പിക്കുമെന്ന ആശങ്കയിലാണ് ആരാധകരും ടീം മാനേജ്‌മെന്റും.
ഓസ്‌ട്രേലിയക്കെതിരേ നടന്ന തൊട്ടുമുമ്പത്തെ കളിയില്‍ ധവാന്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചിരുന്നു. ഈ മല്‍സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കൈവിരലിനു പൊട്ടലേറ്റത്. തുടര്‍ന്നു ധവാന്‍ ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങിയിരുന്നുമില്ല. ഇനിയുള്ള മല്‍സരങ്ങളില്‍ ആരെ ഓപ്പണിങില്‍ ഇന്ത്യ ഇറക്കുമെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ്.

അവര്‍ തീരുമാനിക്കട്ടെ
രോഹിത്തിനൊപ്പം ആര് ഓപ്പണറായി ഇറങ്ങുമെന്നതിനെക്കുറിച്ച് കപിലിന് കൃത്യമായി ഒരു അഭിപ്രായമില്ലെന്നതാണ് ശ്രദ്ധേയം. ടീമിന്റെ ഓപ്പണര്‍ ആരാവുമെന്ന് സെലക്ടര്‍മാര്‍ തന്നെ തീരുമാനിക്കട്ടെയെന്നു കപില്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ടീം മാനേജ്‌മെന്റിന്റെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും തീരുമാനം എന്തു തന്നെ ആയാലും അതു അംഗീകരിക്കണം. അവരില്‍ തനിക്കു വിശ്വാസമുണ്ടെന്നും കപില്‍ വ്യക്തമാക്കി.

സെമിയില്‍ ആരൊക്കെ?
ലോകകപ്പിന്റെ സെമി ഫൈനലില്‍ ഏതൊക്കെ ടീമുകളുണ്ടാവുമെന്ന ചോദ്യത്തിന് കപിലിന്റെ മറുപടി ഇങ്ങനെയായിരുന്നു. സെമി ഫൈനലിസ്റ്റുകളെ പ്രവചിക്കുക ബുദ്ധിമുട്ടാണ്. ഇന്ത്യന്‍ ടീമിന് വിജയാശംസകള്‍ നേരുന്നു.
ടൂര്‍ണമെന്റില്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ നിര്‍ണായക താരമാവുമെന്നുള്ള ഓസീസ് ഇതിഹാസം സ്റ്റീവോയുടെ അഭിപ്രായത്തെക്കുറിച്ച് കപിലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. വ്യക്തികളേക്കാള്‍ പ്രാധാന്യം ടീമിനു തന്നെയാണ്. പാണ്ഡ്യക്കു നല്ല പ്രകടനം നടത്താന്‍ കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ന്യൂസിലാന്‍ഡിനെതിരേ
ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാം റൗണ്ട് പോരാട്ടം വ്യാഴാഴ്ച ന്യൂസിലാന്‍ഡിനെതിരേയാണ്. ഹാട്രിക്ക് ജയത്തോടെ പോയിന്റ് പട്ടികയില്‍ മുന്നേറാനുറച്ചാണ് കോലിപ്പട ഇറങ്ങുക.
ധവാനു പകരം രോഹിത് ശര്‍മയോടൊപ്പം ലോകേഷ് രാഹുല്‍ ഓപ്പണിങില്‍ ഇറങ്ങിയേക്കുമെന്നാണ സൂചന. ധവാന്റെ സ്റ്റാന്‍ഡ്‌ബൈ ആയി യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ടീമിലേക്കു വിളിച്ചിട്ടുണ്ടെങ്കിലും കളിക്കാന്‍ സാധ്യതയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications