For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറ്റവും മികച്ച കായികതാരത്തിനുള്ള ലോറിയസ് അവാര്‍ഡ് ദ്യോക്കോവിച്ചിനും സിമോണെ ബൈല്‍സിനും

മൊണോക്കോ: ലോകത്തിലെ ഏറ്റവും മികച്ച കായികതാരത്തിന് നല്‍കുന്ന ലോറിയസ് സ്‌പോര്‍ട്‌സ് അവാര്‍ഡ് സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ചും അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് താരം സിമോണെ ബൈല്‍സും സ്വന്തമാക്കി. കഴിഞ്ഞവര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ നടത്തിയ പ്രകടനമാണ് സിമോണെയെ അവാര്‍ഡിനര്‍ഹയാക്കിയത്.

novakdjokovic

ഫുട്‌ബോള്‍ താരങ്ങളായ കിലിയന്‍ എംബാപ്പെ, ലൂക്കാ മോഡ്രിച്ച് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍, കെനിയന്‍ മാരത്തോണ്‍ താരം എലിയുദ് കിപ്‌ചോഗി എന്‍ബിഎ സൂപ്പര്‍താരം ലിബ്രോണ്‍ ജെയിംസ് എന്നിവരെ പിന്നിലാക്കിയാണ് ദ്യോക്കോവിച്ച് അവാര്‍ഡിനര്‍ഹനായത്. കഴിഞ്ഞവര്‍ഷം വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ ദ്യോക്കോവിച്ച് പുതിയ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായിരുന്നു.

നാലാം തവണയാണ് ദ്യോക്കോവിച്ച് പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ലോകത്തിലെ ഏതൊരു കായിക താരവും ആഗ്രഹിക്കുന്ന ഈ അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. അത്‌ലറ്റിക് താരം ഉസൈന്‍ ബോള്‍ട്ട്, സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ എന്നിവര്‍ നേരത്തെ നാലുതവണ പുരസ്‌കാരത്തിന് അര്‍ഹരായിരുന്നു.

ഫിഫ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീം ലോറിയസ് ലോക ടീം ആയി തെരഞ്ഞെടുക്കപ്പെട്ടു. ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്കയാണ് ലോറിയസ് വേള്‍ഡ് ബ്രേക്ക്ത്രൂ അവാര്‍ഡ് സ്വന്തമാക്കിയത്. മികച്ച തിരിച്ചുവരവിനുള്ള അവാര്‍ഡ് ഗോള്‍ഫര്‍ ടൈഗര്‍വുഡ് നേടി. ലോറിയസ് ലൈഫ് ടൈം അവാര്‍ഡ് ലഭിച്ചത് മുന്‍ ആഴ്‌സണല്‍ പരിശീലകന്‍ ആഴ്‌സന്‍ വെങ്ങര്‍ക്കാണ്.

Story first published: Tuesday, February 19, 2019, 11:14 [IST]
Other articles published on Feb 19, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+