Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലിങ്കയുടെ ഉപദേശം ലങ്കയ്ക്ക് പണിയാവുമോ? ആ രഹസ്യം ഓസീസ് താരത്തോട് വെളിപ്പെടുത്തി, വീഡിയോ

malinga

സതാംപ്റ്റണ്‍: കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്ക തന്റെ ബൗളിങ് രഹസ്യം ഓസ്‌ട്രേലിയയുടെ യുവ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്ണിസിനോട് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ ഓസീസിനോട് ലങ്ക അഞ്ചു വിക്കറ്റിനു പരാജയപ്പെട്ട ശേഷമാണ് ഗ്രൗണ്ടില്‍ വച്ച് മലിങ്ക സ്റ്റോയ്ണിസിന് വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കിയത്. ബൗളിങിലെ ചില ടിപ്‌സുകളാണ് മലിങ്ക താരത്തിനു പകര്‍ന്നു നല്‍കിയത്. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

സ്ലോവര്‍ ബൗള്‍ ചെയ്യുന്നത് എങ്ങനെയെന്നാണ് മലിങ്ക സ്‌റ്റോയ്ണിസിനു കാണിച്ചു കൊടുത്തത്. വിക്കറ്റെടുക്കാന്‍ മലിങ്ക കളിക്കളത്തില്‍ പരീക്ഷിക്കുന്ന തന്ത്രം കൂടിയാണിത്. മലിങ്കയുടെ നിര്‍ദേശപ്രകാരം സ്റ്റോയ്ണിസ് വേഗം കുറച്ച് ബൗള്‍ ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഈ സീസണിലെ ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന് നാലാം കിരീടം നേടിക്കൊടുത്തത് മലിങ്കയുടെ അവസാന ഓവറിലെ, അവസാന പന്തിലെ തകര്‍പ്പന്‍ ബൗളിങായിരുന്നു. സ്ലോവര്‍ ബോളിലൂടെയാണ് അദ്ദേഹം മുംബൈക്കു ഒരു റണ്‍സിന്റെ നാടകീയ വിജയവും കിരീടവും നേടിക്കൊടുത്തത്.

നിശ്ചിത ഓവര്‍ ഫോര്‍മാറ്റില്‍ ഒരു ബൗളറെ സംബന്ധിച്ചിടത്തോളം ബൗളിങിലെ വൈവിധ്യം വളരെ പ്രധാനമാണ്. ഐപിഎല്ലിനിടെയും താന്‍ എങ്ങനെയാണ് സ്ലോവര്‍ ബൗളുകള്‍ ചെയ്യാറുള്ളതെന്നു സ്‌റ്റോയ്ണിസ് ചോദിച്ചിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ സറ്റോയ്ണിസിന് അതേക്കുറിച്ച് പറഞ്ഞു കൊടുത്തതെന്നും മലിങ്ക വ്യക്തമാക്കി. സഹായം തേടി ആരു വന്നാലും അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ മടിയില്ല. ഏതു താരത്തെയും സഹായിക്കാന്‍ തയ്യാറാണെന്നും പേസ് ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, May 28, 2019, 15:52 [IST]
Other articles published on May 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+