അഫ്ഗാന്‍ ക്രിക്കറ്റ് ഇനി കൂടുതല്‍ ഉയരങ്ങളിലേക്ക്; പുതിയ പരിശീലകന്‍ മൂന്‍ സൂപ്പര്‍താരം
ദുബായ്: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ള പുതിയ പരിശീലകനെ നിയമിച്ചു. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നര്‍ ആണ് പരിശീലകന്‍. മുന്‍ പരിശീലകന്‍ ഫില്‍ സിമ്മണ്‍സിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ബോര്‍ഡ് ക്ലൂസ്‌നറെ നിയമിച്ചത്. ഏതാണ്ട് 50 അപേക്ഷകളില്‍ നിന്ന് ക്ലൂസ്‌നറെ തെരഞ്ഞെടുക്കുകയായിരുന്നു.
ഏറെ പരിശോധനകള്‍ക്കുശേഷമാണ് പുതിയ പരിശീലകനെ തെരഞ്ഞെടുത്തതെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ലുത്ഫുള്ള സ്റ്റാനിക്‌സായ് പറഞ്ഞു. ലോകമറിയുന്ന ലാന്‍സ് ക്ലൂസ്‌നറുടെ പരിചയസമ്പത്ത് അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് പുതിയ ദിശാബോധം കാട്ടുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ടീമിനെ ഒരുക്കുകയാകും ക്ലൂസ്‌നറുടെ പ്രധാന വെല്ലുവിളി.

അഫ്ഗാന്‍ ക്രിക്കറ്റിന്റെ പരിശീലകനാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ക്ലൂസ്‌നര്‍ പറഞ്ഞു. ഈ അവസരം വലിയ ബഹുമതിയായാണ് കരുതുന്നത്. അഫ്ഗാനിസ്ഥാന്‍ ടീമിന്റെ ഭയരഹിത ക്രിക്കറ്റ് ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. ഒട്ടേറെ പ്രതിഭാശാലികള്‍ അടങ്ങിയ ടീമിനെ പരിശീലിപ്പിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നു. അഫ്ഗാന്‍ ക്രിക്കറ്റിനെ മറ്റൊരു ഘട്ടത്തിലേക്ക് നയിക്കാന്‍ തനിക്കാകുമെന്നാണ് പ്രതീക്ഷയെന്നും ക്ലൂസ്‌നര്‍ പറഞ്ഞു.
ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് പരിശീലകനായി നേരത്തെ ക്ലൂസ്‌നര്‍ ജോലി ചെയ്തിരുന്നു. സൗത്ത് ആഫ്രിക്ക നാഷണല്‍ അക്കാദമിയിലെ ഉപദേശകന്‍, സൗത്ത് ആഫ്രിക്ക ടെസ്റ്റ് ടീമിന്റെ ബാറ്റിങ് പരിശീലകന്‍, സൗത്ത് ആഫ്രിക്ക ആഭ്യന്തര ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍, സിംബാംബ്‌വേയുടെ ദേശീയ പരിശീലകന്‍, സൗത്ത് ആഫ്രിക്ക ടി20 ടീമിന്റെ പരിശീലകന്‍ എന്ന നിലയിലും ക്ലൂസ്‌നര്‍ക്ക് പരിചയസമ്പത്തുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications