Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വില കേട്ടാല്‍ കണ്ണുതള്ളും, ഹര്‍ദിക് പാണ്ഡ്യയുടെ കൈവശമുള്ള വിലകൂടിയ മൂന്ന് വസ്തുക്കള്‍ ഇതാ

മുംബൈ: ആധുനിക ക്രിക്കറ്റിലെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍മാരില്‍ പ്രമുഖനാണ് ഇന്ത്യയുടെ ഹര്‍ദിക് പാണ്ഡ്യ. സമീപകാലത്തായി പരിക്ക് വലക്കുന്നുണ്ടെങ്കിലും വലിയ താരമൂല്യം ഇപ്പോഴും ഹര്‍ദിക്കിനുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെയും നിര്‍ണ്ണായക താരമായ ഹര്‍ദിക് മത്സര ഗതിയെ ഒറ്റക്ക് മാറ്റി മറിക്കാന്‍ കെല്‍പ്പുള്ളവന്‍ കൂടിയാണ്. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന്റെ ഫിനിഷര്‍ റോള്‍ നിലവില്‍ ഹര്‍ദിക്കിന്റെ കൈകളിലാണ്.

ഹര്‍ദിക്

27കാരനായ ഹര്‍ദിക് 11 ടെസ്റ്റില്‍ നിന്ന് 532 റണ്‍സും 17 വിക്കറ്റും 60 ഏകദിനത്തില്‍ നിന്ന് 1267 റണ്‍സും 55 വിക്കറ്റും 48 ടി20യില്‍ നിന്ന് 474 റണ്‍സും 41 വിക്കറ്റുമാണ് നേടിയത്. 87 ഐപിഎല്ലില്‍ നിന്നായി 1401 റണ്‍സും 402 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. ഇന്ത്യന്‍ ടീമിലെ പ്രധാനിയായി ഇതിനോടകം മാറിയ ഹര്‍ദിക് ആഡംബര ജീവിതമാണ് നയിക്കുന്നത്. ഇന്ത്യയുടെ യുവ സൂപ്പര്‍ താരത്തിന്റെ കൈവശമുള്ള വില കൂടിയ മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ലംബോര്‍ഗിനി ഹൂറക്കാന്‍ ഇവോ കാര്‍

ലംബോര്‍ഗിനി ഹൂറക്കാന്‍ ഇവോ കാര്‍

വാഹനങ്ങളോട് ഒട്ടുമിക്ക കായിക താരങ്ങള്‍ക്കും വലിയ താല്‍പര്യമാണ്. ഹര്‍ദിക് പാണ്ഡ്യയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ലംബോര്‍ഗിനിയുടെ ഹ്യുറാകാന്‍ ഇവോയാണ് ഹര്‍ദിക് ഉപയോഗിക്കുന്നത്. 3.73 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. ഈ വാഹനവുമായി ഹര്‍ദിക് കറങ്ങുന്നതിന്റെ വീഡിയോ പലപ്പോഴും ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഈ വാഹനം കൂടാതെ മെഴ്‌സിഡസിന്റെ എഎംജി ജി63 എസ്‌യുവി,റോള്‍സ് റോയ്‌സ്,റേഞ്ചര്‍ ഓവര്‍ കാറുകളും അദ്ദേഹത്തിനുണ്ട്.ഭാര്യം നഡാഷയ്‌ക്കൊപ്പം റോള്‍സ് റോയ്‌സില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഒന്നരക്കോടിയുടെ വാച്ച്

ഒന്നരക്കോടിയുടെ വാച്ച്

ഹര്‍ദിക് പാണ്ഡ്യ ഉപയോഗിക്കുന്ന വാച്ചിന്റെ വിലയാണ് ശരിക്കും ഞെട്ടിപ്പിക്കുന്നത്. 1.3 കോടി രൂപയാണ് അദ്ദേഹം അണിയുന്നത്. 18 കെ സ്വര്‍ണ്ണത്തിലാണ് റോളക്‌സ് ഒയിസ്റ്റര്‍ പെര്‍പെര്‍ച്വല്‍ ഡോടോണയെന്ന വാച്ചാണിത്. 36 ഡയമണ്ട് കട്ടുകളും ഈ വാച്ചിലുണ്ട്. 243 വജ്രങ്ങളും ഈ വാച്ചിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. പാടെക് ഫിലിപ്പ് വാച്ചുകളും അദ്ദേഹത്തിനുണ്ട്. ഇതിനും ഒരുകോടിക്ക് മുകളില്‍ വിലയുണ്ട്. 9 ഡയമണ്ടും 53 വജ്രങ്ങളും മാണിക്യങ്ങളും ഉപയോഗിച്ചാണ് ഈ വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. 1.6 കോടി രൂപയോളമാണ് ഈ വാച്ചിന്റെ വില.

ഹെയര്‍സ്‌റ്റൈലിനായി ലക്ഷങ്ങള്‍

ഹെയര്‍സ്‌റ്റൈലിനായി ലക്ഷങ്ങള്‍

വിദേശ സ്‌റ്റൈലുകള്‍ പിന്തുടരുന്ന താരങ്ങളിലൊരാളാണ് ഹര്‍ദിക്. തന്റെ ടാറ്റുവിലും ഹെയര്‍സ്‌റ്റൈലിലുമെല്ലാം ഈ വിദേശ സ്‌റ്റൈല്‍ താരം കാട്ടാറുണ്ട്.മുടിയുടെ പരിചരണത്തിനായി ലക്ഷങ്ങള്‍ അദ്ദേഹം ചിലവിടാറുണ്ട്. കൂടാതെ വേഴ്‌സെയ്‌സിന്റെ കോട്ടുകളുമാണ് അദ്ദേഹം ധരിക്കുന്നത്. ഇതിന്റെ വലിയ ശേഖരം തന്നെ അദ്ദേഹത്തിനുണ്ട്. ഇതില്‍ ഒരുകോട്ടിന് ഒരു ലക്ഷത്തിന് മുകളിലാണ് വില.

Story first published: Tuesday, June 8, 2021, 15:26 [IST]
Other articles published on Jun 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+