Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണയ്ക്ക് ആശ്വാസം; പരിക്ക് മാറിയ മെസ്സി അടുത്ത മത്സരം കളിക്കും

കൂട്ടപ്പരിക്കുകള്‍ക്കിടയില്‍ ബാഴ്‌സലോണക്ക് ആശ്വാസം | Oneindia Malayalam

ബാഴ്‌സലോണ: ലാ ലിഗ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്ക് ആത്മവിശ്വാസം നല്‍കി ശുഭവാര്‍ത്ത. പരിക്കിനെത്തുടര്‍ന്ന് ആദ്യ മത്സരം കളിക്കാതിരുന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സി രണ്ടാം മത്സരത്തില്‍ കളിക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ക്ലബ്ബ് ഫിസിയോയ്‌ക്കൊപ്പം കഠിന പരിശീലനം നടത്തുന്ന മെസ്സിയുടെ വീഡിയോ ക്ലബ്ബ് പുറത്തുവിട്ടിട്ടുണ്ട്. മണലില്‍ ട്രിബ്ലിങും ഫ്രീ കിക്കുമെല്ലാം മെസ്സി പരിശീലിക്കുന്നത് വീഡിയോയിലുണ്ട്.

സീസണിലെ ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം ഇറങ്ങുന്ന ബാഴ്‌സയ്ക്ക് മെസ്സിയുടെ വരവ് കരുത്ത് പകരം.ബെറ്റിസിനെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. അത്‌ലറ്റികോ ബില്‍ബാവോയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സലോണ തോറ്റത്. തോല്‍വിയാക്കാളേറെ സൂപ്പര്‍ താരം ലൂയിസ് സുവാരസിന് പരിക്കേറ്റതാണ് ബാഴ്‌സലോണയ്ക്ക് തിരിച്ചടിയായത്.ബില്‍ബാവോയ്‌ക്കെതിരേ ആദ്യ പകുതി മുഴുവിപ്പിക്കും മുമ്പെ പരിക്കേറ്റ സുവാരസ് മടങ്ങിയിരുന്നു.

messi

കാലിന് പരിക്കേറ്റ സുവാരസിന് കൂടുതല്‍ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.ഈ സാഹചര്യത്തില്‍ മെസ്സിയുടെ മടങ്ങിവരവ് ക്ലബ്ബിന് വലിയ ആശ്വാസമാകും. ഫിലിപ്പ് കുട്ടീഞ്ഞോ ബയേണ്‍ മ്യൂണിക്കിലേക്കും കൂടുമാറിക്കഴിഞ്ഞു.ഇതോടെ അന്റോണിയോ ഗ്രിസ്മാന്‍-ലയണല്‍ മെസ്സി കൂട്ടുകെട്ടിലാവും ഏവരുടെയും പ്രതീക്ഷ.

Story first published: Thursday, August 22, 2019, 9:41 [IST]
Other articles published on Aug 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+