Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് താരങ്ങളുടെ വിദ്യാഭ്യാസത്തിന്റെ കുറവാണ് എല്ലാത്തിനും കാരണം; പ്രതികരിച്ച് മദന്‍ ലാല്‍

മുംബൈ: മുന്‍ പാകിസ്താന്‍ സ്പിന്‍ ബൗളര്‍ ഡാനിഷ് കനേരിയയെക്കുറിച്ച് ഷുഹൈബ് അക്തര്‍ നടത്തിയ വെളിപ്പെടുത്തലാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഹിന്ദുവായതിന്റെ പേരില്‍ കനേരിയ പാകിസ്താന്‍ ടീമില്‍ വിവേചനം നേരിട്ടിരുന്നതായുള്ള വെളിപ്പെടുത്തല്‍ ചൂടുപിടിക്കവെ പ്രശ്‌നത്തില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യമാണിതെന്നാണ് മദന്‍ പ്രതികരിച്ചത്. പാകിസ്താന്‍ സന്ദര്‍ശിക്കുകയും അവിടുത്തെ ഹിന്ദുക്കളോട് അടുത്ത് ഇടപഴകുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ഇന്ത്യയെക്കുറിച്ച് നല്ല മതിപ്പാണ്.

ഇന്ത്യന്‍ താരങ്ങളും പാകിസ്താന്‍ താരങ്ങളും തമ്മിലുള്ള വിദ്യാഭ്യാസത്തിലെ അന്തരമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. പാക് താരങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിതച്ചാല്‍ ഇത്തരം വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. കഴിവുള്ള താരങ്ങള്‍ ഇരു ടീമിലുമുണ്ടെങ്കിലും വിദ്യാഭ്യാസത്തിന്റെ കുറവ് അവരില്‍ പ്രശ്‌നമുണ്ടാക്കുന്നു-മദന്‍ പറഞ്ഞു.

madanlal

പാകിസ്താനുവേണ്ടി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടുന്നവരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഡാനിഷ് കനേരിയ. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച രണ്ടാമത്തെ ഹിന്ദുവാണ് കനേരിയ. അനില്‍ ദല്‍പതാണ് കനേരിയ്ക്ക് മുമ്പ് കളിച്ചത്. പാക് പേസ് ഇതിഹാസം അക്തര്‍ ശക്തമായ ഭാഷയിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ വിവേചനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

Story first published: Friday, December 27, 2019, 17:19 [IST]
Other articles published on Dec 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+