വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരമൂല്യത്തില്‍ മെസ്സിയേക്കാള്‍ മുന്നില്‍ എംബാപ്പെ; ആവശ്യക്കാര്‍ ഏറെ, വിട്ടുനല്‍കാതെ പി.എസ്.ജി

ലണ്ടന്‍: ക്ലബ്ബ് ഫുട്‌ബോളില്‍ കൈമാറ്റ ജാലകത്തിന്റെ സമയമാണിത്. ക്ലബ്ബുകള്‍ പിഴവുകള്‍ നികത്തി മികച്ച താരങ്ങളെ ടീമിലെത്തിച്ച് പുതിയ സീസണിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന്റെ ഫിക്‌സ്ചറടക്കം പുറത്തുവന്നുകഴിഞ്ഞു. കൈമാറ്റ ജാലകത്തില്‍ പോരാട്ടം ശക്തമാകുമ്പോള്‍ ഏറ്റവും മൂല്യമുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

കോപ്പ അമേരിക്ക: മെസ്സിക്കും രക്ഷിക്കാനായില്ല, അര്‍ജന്റീനയെ അട്ടിമറിച്ച് കൊളംബിയ (0-2)കോപ്പ അമേരിക്ക: മെസ്സിക്കും രക്ഷിക്കാനായില്ല, അര്‍ജന്റീനയെ അട്ടിമറിച്ച് കൊളംബിയ (0-2)

പി.എസ്.ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കെയ്‌ലിയന്‍ എംബാപ്പെയ്ക്കാണ് കൈമാറ്റത്തില്‍ കൂടുതല്‍ ആവശ്യക്കാരുള്ളത്. റയല്‍ മാഡ്രിഡ്,ബാഴ്‌സലോണ,യുവന്റസ് തുടങ്ങി പല പ്രമുഖ ക്ലബ്ബുകളും എംബാപ്പെയ്ക്കായി പി.എസ്.ജിയെ സമീപിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ ഫ്രഞ്ച് ക്ലബ്ബ് തയ്യാറായില്ല. മുന്നേറ്റത്തില്‍ വിസ്മയിപ്പിക്കുന്ന യുവതാരത്തിന്റെ അടിസ്ഥാന വിലയായി കണക്കാക്കുന്നത് ഏകദേശം 252 ദശലക്ഷം യൂറോയാണ്.ഈ സീസണില്‍ 39 ഗോളും 12 അസിസ്റ്റുമായി അരങ്ങുതകര്‍ത്ത എംബാപ്പെ ഏറ്റവും വേഗത്തില്‍ 100 ഗോള്‍ നേടുന്ന താരമെന്ന റെക്കോഡില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ലയണല്‍ മെസ്സിയെയും മറികടന്നിരുന്നു.

mbappeandpsg

ബാഴ്‌സലോണയുടെ മെസ്സിക്ക് 167.4 ദശലക്ഷം യൂറോയാണ് അടിസ്ഥാന വിലയായി കണക്കാക്കപ്പെടുന്നത്. ബാഴ്‌സയുമായി ദീര്‍ഘകാല കരാറുള്ള മെസ്സി മറ്റൊരു ക്ലബ്ബിലോട്ട് മാറില്ലെന്നത് ഉറപ്പാണ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ക്ലബ്ബ് ഗോള്‍ നേടിയത് മെസ്സിയായിരുന്നു. 51 ഗോളും 16 അസിസ്റ്റുമാണ് ഈ സീസണിലെ താരത്തിന്റെ നേട്ടം. ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹാണ് എംബാപ്പെയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ എതിരാളികള്‍ നോട്ടമിട്ടിരിക്കുന്ന താരം. കൈമാറ്റ ജാലകത്തില്‍ 219.6 ദശലക്ഷം യൂറോയാണ് സലാഹിന്റെ മൂല്യം.ഈ സീസണില്‍ ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ സലാഹിന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ റഹിം സ്‌റ്റെര്‍ലിങ്ങാണ് കൈമാറ്റ ജാലകത്തില്‍ കൂടുതല്‍ മൂല്യമുള്ള മറ്റൊരു താരം. 207.8ദശലക്ഷം യൂറോയാണ് സ്‌റ്റെര്‍ലിങിന്റെ നേട്ടം. 25 ഗോളും 12 അസിസ്റ്റുമാണ് ഈ സീസണില്‍ സ്‌റ്റെര്‍ലിങ് നേടിയത്. എന്നാല്‍ താരത്തെ വിട്ടുകൊടുക്കാന്‍ സിറ്റി തയ്യാറാകാന്‍ സാധ്യത കുറവാണ്. ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരം ജാഡോന്‍ സാഞ്ചോയാണ് മറ്റൊരു മൂല്യമേറിയ താരം. ഇംഗ്ലണ്ട് ദേശീയ താരമായ ഈ വിങര്‍ക്ക് 159.4 ദശലക്ഷം യൂറോയാണ് വിലയിട്ടിരിക്കുന്നത്.

Story first published: Sunday, June 16, 2019, 9:10 [IST]
Other articles published on Jun 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X