വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വഴിയാത്രക്കാരനെ കാറിടിച്ച് കൊന്ന കേസ്; ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസിന് ജാമ്യം

കൊളംബോ: വഴിയാത്രക്കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസിന് ജാമ്യം ലഭിച്ചു. രണ്ട് പേരുടെയും ഒരു ദശലക്ഷം ശ്രീലങ്കന്‍ രൂപയുടേയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. കൊളംബോയിലെ കോടതിയാണ് ജാമ്യം നല്‍കിയത്. സെപ്തംബര്‍ 9ന് വീണ്ടും അദ്ദേഹം കോടതിയില്‍ ഹാജരാകണം. ശ്രീലങ്കയിലെ സഹതാരം അവിഷ്‌ക ഫെര്‍ണാണ്ടോയുടെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെ പുലര്‍ച്ചെ അഞ്ചോടെയാണ് കുശാലിന്റെ കാര്‍ 64കാരനെ ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊളംബോയ്ക്കടുത്ത് പാണ്ഡുരയിലാണ് സംഭവം നടന്നത്.സംഭവ സമയത്ത് കുശാല്‍ മദ്യ ലഹരിയിലായിരുന്നില്ലെന്നാണ് പ്രാധമിക നിഗമനം. കുശാല്‍ ഓടിച്ചിരുന്ന എസ് യു വി റോഡില്‍ നിന്ന് തെന്നിമാറി കാല്‍നട യാത്രക്കാരനെ ഇടിക്കുകയായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ തെളിവുകള്‍ കുശാലിനെതിരാണ്. മനപ്പൂര്‍വ മല്ലാത്ത നരഹത്യക്ക് കുശാല്‍ നടപടി നേരിടേണ്ടി വന്നേക്കും.

മൂന്ന് വര്‍ഷ വിലക്കിനെതിരേ ഉമ്മര്‍ അക്മല്‍ നല്‍കിയ അപ്പീല്‍ 13ന് പരിഗണിക്കുംമൂന്ന് വര്‍ഷ വിലക്കിനെതിരേ ഉമ്മര്‍ അക്മല്‍ നല്‍കിയ അപ്പീല്‍ 13ന് പരിഗണിക്കും

kusalmendis

കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം പല്ലെക്കലെയില്‍ നടന്ന ശ്രീലങ്കയുടെ പരിശീലന ക്യാംപില്‍ കുശാല്‍ മെന്‍ഡിസും പങ്കെടുത്തിരുന്നു.ഇന്ത്യക്കെതിരായി ജൂണിലും ജൂലൈയിലുമായി നടക്കേണ്ടിയിരുന്ന പരമ്പരയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു കുശാല്‍.എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പരമ്പര റദ്ദാക്കേണ്ടി വന്നു. ജൂണ്‍ 22നാണ് 24 താരങ്ങളെ ഉള്‍പ്പെടുത്തി ശ്രീലങ്ക പരിശീലനം പുനരാരംഭിച്ചിരുന്നത്. ആറ് അംഗ പരിശീലക സംഘത്തിന് കീഴിലായിരുന്നു ശ്രീലങ്കയുടെ പരിശീലനം പുരോഗമിച്ചിരുന്നത്. ഇതിനിടെയാണ് ടീമിലെ പ്രധാന താരങ്ങളിലൊരാളായ കുശാല്‍ ഇത്തരമൊരു അപകട കേസില്‍ ഉള്‍പ്പെടുന്നത്.

20ാം വയസില്‍ ശ്രീലങ്കയ്ക്കുവേണ്ടി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരമാണ് കുശാല്‍. പല്ലക്കലെയില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അദ്ദേഹം ആദ്യ ടെസ്റ്റ് സെഞ്ച്വറി (176) നേടിയത്. 25കാരനായ കുശാല്‍ ശ്രീലങ്കയ്ക്കുവേണ്ടി 44 ടെസ്റ്റില്‍ നിന്ന് ഏഴ് സെഞ്ച്വറി ഉള്‍പ്പെടെ 2995 റണ്‍സും 76 ഏകദിനത്തില്‍ നിന്ന് രണ്ട് സെഞ്ച്വറിയുള്‍പ്പെടെ 2167 റണ്‍സും 26ടി20യില്‍ നിന്ന് 484 റണ്‍സുമാണ് നേടിയത്. ജയവര്‍ധനയുടെ പിന്‍ഗാമിയെന്ന പേരില്‍ വാഴ്തപ്പെട്ട കുശാലിന് പക്ഷേ സ്ഥിരത നിലനിര്‍ത്താന്‍ സാധിച്ചില്ല.

മിക്കി ആര്‍തറിന് കീഴിലാണ് ഇപ്പോള്‍ ശ്രീലങ്ക പരിശീലനം നടത്തുന്നത്.നിലവിലെ ലങ്കന്‍ ടീമിന്റെ പ്രകടനം വളരെ മോശമാണ്. മികച്ചൊരു നേട്ടം സ്വന്തമാക്കാന്‍ അടുത്തിടെയൊന്നും ടീമിന് സാധിച്ചില്ല. അതിനാല്‍ത്തന്നെ മികച്ച താരങ്ങളുമായി ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ശ്രീലങ്ക. ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കിരീടം മുന്നില്‍ക്കണ്ടാണ് ശ്രീലങ്ക തയ്യാറെടുക്കുന്നത്.

Story first published: Tuesday, July 7, 2020, 14:33 [IST]
Other articles published on Jul 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X