For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലണ്ടനില്‍ നിന്നെത്തിയ കുമാര്‍ സംഗക്കാര ക്വാറന്റൈനില്‍

കൊളംബോ: ലണ്ടന്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയ കുമാര്‍ സംഗക്കാര ക്വാറന്റൈനില്‍. രോഗ ലക്ഷണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ശ്രീലങ്കന്‍ സര്‍ക്കാറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്വയം ക്വറന്റൈനില്‍ പ്രവേശിക്കുവായിരുന്നെന്ന് സംഗക്കാരെ വ്യക്തമാക്കി. വിദേശ സന്ദര്‍ശനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്നവര്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് സംഗക്കാര ലണ്ടനില്‍ നിന്ന് ശ്രീലങ്കയില്‍ തിരിച്ചെത്തിയത്. എംസിസി പ്രസിഡന്റായ സംഗക്കാര കുറച്ചുനാളുകളായി ലണ്ടനിലായിരുന്നു. യൂറോപ്പില്‍ കൊറോണ വ്യാപനം ശക്തമായതോടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. നിലവില്‍ എല്ലാ ക്രിക്കറ്റ് മത്സരങ്ങളും കൊറോണ വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. യൂറോപ്പില്‍ നിയന്ത്രണാധീതമായി കൊറോണ വ്യാപനം തുടരുകയാണ്.

എല്ലാ മേഘലയേയും നിശ്ചലമാക്കിക്കൊണ്ടാണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത്. ഇത്തവണത്തെ ഐപിഎല്‍ അടക്കമുള്ള ടൂര്‍ണമെന്റുകളെല്ലാം റദ്ദാക്കേണ്ട അവസ്ഥയിലാണുള്ളത്. മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ ഏപ്രില്‍ 15ലേക്ക് മാറ്റിവെച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ സമയത്തും ടൂര്‍ണമെന്റ് ആരംഭിക്കാന്‍ സാധ്യത കുറവാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് മെയ് അവസാനം വരെയുള്ള ക്രിക്കറ്റ് മത്സരങ്ങളെല്ലാം റദ്ദാക്കി. കൊറോണയ്‌ക്കെതിരായ മുന്‍കരുതലെന്നോണം മിക്ക ക്രിക്കറ്റ് താരങ്ങളും കുടുംബത്തോടൊപ്പം വീടുകളിലാണ്. അപ്രതീക്ഷിതമായി ലഭിച്ച ഇടവേള കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന ചിത്രങ്ങളും വീഡിയോയും താരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

kumar-sangakkara

ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ മകളെ എടുത്തുയര്‍ത്തി വ്യായാമം ചെയ്യുന്ന ചിത്രവും വീഡിയോയും താരം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. മറ്റൊരു ഇംഗ്ലണ്ട് താരമായ ബെന്‍ സ്റ്റോക്‌സ് ടെസ്റ്റ് വേഷത്തില്‍ വീട്ടിലിരുന്ന് വ്യായാമം ചെയ്യുന്ന വീഡിയോയും ഷെയര്‍ ചെയ്തിരുന്നു. നേരത്തെ ന്യൂസീലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനുംഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സനെയും കൊറോണ രോഗ ലക്ഷണങ്ങളോടെ ഐസലോഷന്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് രോഗംഇല്ലെന്ന് കണ്ടെത്തിയിരുന്നു. മുന്‍ ഓസീസ് പേസറും കൗണ്ട് ക്ലബ്ബ് സസെക്‌സിന്റെ മുഖ്യ പരിശീലകനുമായ ജെയ്‌സണ്‍ ഗില്ലെസ്പിയും ക്വാറന്റൈനിലാണ്. കൊറോണ വ്യാപിക്കുന്നതിനിടെ അദ്ദേഹം ടീമിനൊപ്പം കേപ്ടൗണിലായിരുന്നു. ഇതിനെത്തുടര്‍ന്നാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. യൂറോപ്പില്‍ ഇതിവേഗം രോഗം വ്യാപിക്കുന്നതിനാല്‍ മിക്ക ഫുട്‌ബോള്‍ താരങ്ങളും നിരീക്ഷണത്തിലാണ്. സീരി എ ക്ലബ്ബായ യുവന്റസിന്റെ മൂന്ന് താരങ്ങള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഡിബാല, ഡാനിയല്‍ റുഗാനി, ഫ്രഞ്ച് താരം മറ്റിയൂഡി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നിരീക്ഷണത്തിലാണ്. മുന്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ നായകന്‍ പൗലോ മാള്‍ഡീനിക്കും കൊറോണ സ്ഥിരീകരിച്ചു. റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ് കൊറോണ ബാധയെത്തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. ഭയാനകമായ സാഹചര്യം തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Story first published: Monday, March 23, 2020, 16:56 [IST]
Other articles published on Mar 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+