Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വിനെ ഒഴിവാക്കിയോ?; ഇനി കുല്‍ദീപാണ് നമ്പര്‍ വണ്‍ സ്പിന്നറെന്ന് രവിശാസ്ത്രി

അശ്വിന്റെ കാലം കഴിഞ്ഞോ ? | Oneindia Malayalam

വെല്ലിങ്ടണ്‍: സമീപകാലത്ത് ഇന്ത്യ ടെസ്റ്റില്‍ നടത്തിയ വിജയങ്ങളുടെയെല്ലാം പിന്നില്‍ ആര്‍ അശ്വിന്റെ സ്പിന്‍ മാന്ത്രികതയുണ്ടായിരുന്നു. അശ്വിനും രവീന്ദ്ര ജഡേജയും ചേരുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്‍ കൂട്ടുകെട്ടാണെന്ന് പല അവസരങ്ങളിലും തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍, അശ്വിന്റെ കാലം കഴിഞ്ഞെന്ന് സൂചിപ്പിച്ച് പരിശീലകന്‍ രവി ശാസ്ത്രി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
വിവാദം സര്‍ഫ്രാസിന്റെ തൊപ്പി തെറിപ്പിച്ചില്ല, ലോകകപ്പില്‍ പാക് നായകന്‍ സര്‍ഫ്രാസ് തന്നെ
വിദേശ പിച്ചുകളില്‍ അശ്വിന്‍, ജഡേജ എന്നിവരേക്കാള്‍ തിളങ്ങാന്‍ പ്രാപ്തിയുള്ള താരം കുല്‍ദീപ് യാദവ് ആണെന്ന് ശാസ്ത്രി പറഞ്ഞു. ഏതെങ്കിലും ടെസ്റ്റില്‍ ഒരു സ്പിന്നര്‍മാത്രമായി കളിക്കുകയാണെങ്കില്‍ അത് ഇനി മുതല്‍ കുല്‍ദീപ് ആയിരിക്കുമെന്നാണ് പരിശീലകന്റെ നിലപാട്. അടുത്തിടെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന ടെസ്റ്റില്‍ കുല്‍ദീപ് 5 വിക്കറ്റ് വീഴ്ത്തിയിരുന്നു.

 ravishastri

തുടര്‍ച്ചയായി പരിക്കുമൂലം പുറത്തിരിക്കേണ്ടിവന്നതും ആര്‍ അശ്വിന് തിരിച്ചടിയായി. വിദേശ പിച്ചില്‍ കുല്‍ദീപിന്റെ പ്രകടനത്തില്‍ തന്‍ അതീവ സന്തുഷ്ടനാണെന്ന് ശാസ്ത്രി പറഞ്ഞു. ഇനി റിസ്റ്റ് സ്പിന്നര്‍മാരുടെ കാലമാണ്. പ്രത്യേകിച്ച് വിദേശ പിച്ചുകളിലെ ടെസ്റ്റില്‍. സിഡ്‌നിയില്‍ കുല്‍ദീപ് ബൗള്‍ ചെയ്ത രീതി അദ്ദേഹത്തെ ഒന്നാം നമ്പര്‍ സ്പിന്നര്‍ ആക്കുന്നതായും കോച്ച് വ്യക്തമാക്കി.

ആര്‍ അശ്വിന്‍ നേരത്തെ തന്നെ പരിമിത ഓവര്‍ ക്രിക്കറ്റില്‍നിന്നും പുറത്തായിരുന്നു. കുല്‍ദീപ് യുസ്‌വേന്ദ്ര ചാഹല്‍ സഖ്യം സ്ഥിരത നേടിയതോടെ അശ്വിനും ജഡേജയും പുറത്തിരിക്കേണ്ടിവരികയായിരുന്നു. അടുത്തകാലത്ത് ജഡേജ ഏകദിനത്തില്‍ മടങ്ങിയെത്തിയെങ്കിലും അശ്വിന് ഇനിയൊരു മടക്കമുണ്ടാകില്ല. അതേസമയം, ഇന്ത്യന്‍ പിച്ചുകളില്‍ അശ്വിന്‍ തന്നെയായിരിക്കും ഇന്ത്യയുടെ ഒന്നാം നമ്പര്‍ എന്നതില്‍ സംശയമില്ല.

Story first published: Tuesday, February 5, 2019, 17:31 [IST]
Other articles published on Feb 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+