വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ്: റസ്സലിനുമുണ്ട് വീക്ക്‌നെസ്!! അത് കുല്‍ദീപിനറിയാം... വിന്‍ഡീസിനെതിരേ പ്രയോഗിക്കും

ഐപിഎല്ലില്‍ ഇരുവരും കെകെആര്‍ താരങ്ങളായിരുന്നു

By Manu
ലോകകപ്പില്‍ വെസ്റ്റ്ഇന്‍ഡീസിന്റെ റസ്സലിനെ തളക്കാന്‍ കുല്‍ദീപ് മതി

ദില്ലി: ഐപിഎല്‍ പൂരത്തിന് കൊടിയിറങ്ങിയകിനു പിന്നാലെ ഇനി ക്രിക്കറ്റ് ലോകം വന്‍പൂരമായ ഐസിസിയുടെ ലോകകപ്പിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഈ മാസം അവസാനത്തോടെയാണ് ഇംഗ്ലണ്ടില്‍ ലോകകപ്പിനു തുടക്കമാവുന്നത്. ഐപിഎല്‍ ഒരേ ജഴ്‌സിയില്‍ കളിച്ച പലരും ലോകകപ്പില്‍ ഇത്തവണ ശത്രു പാളയത്തായിരിക്കും. ഇത് തീര്‍ച്ചയായും താരങ്ങള്‍ക്കു വലിയ ഗുണം തന്നെ ചെയ്യും. ഐപിഎല്ലില്‍ ഒരുമിച്ച് കളിച്ചതിനാല്‍ ഓരോരുത്തരുടെയും കരുത്തും വീക്ക്‌നെസുമെല്ലാം മനസ്സിലാക്കിയാവും ഇവര്‍ ലോകകപ്പില്‍ ഇറങ്ങുക.

ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത് കോടികള്‍.. സമ്മാനത്തുക കേട്ടാല്‍ ഞെട്ടും!! ആര്‍ക്കാവും ലോട്ടറി?ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത് കോടികള്‍.. സമ്മാനത്തുക കേട്ടാല്‍ ഞെട്ടും!! ആര്‍ക്കാവും ലോട്ടറി?

ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ തുറുപ്പുചീട്ടായ ആന്ദ്രെ റസ്സലിനെ തുടക്കത്തില്‍ തന്നെ ഔട്ടാക്കണമെങ്കില്‍ ഏതു തന്ത്രം പ്രയോഗിക്കണമെന്ന് തനിക്ക് അറിയാമെന്ന് ഇന്ത്യയുടെ സ്പിന്‍ സെന്‍സേഷന്‍ കുല്‍ദീപ് യാദവ് പറഞ്ഞു.

റസ്സലിന്റെ വീക്ക്‌നെസ് അറിയാം

റസ്സലിന്റെ വീക്ക്‌നെസ് അറിയാം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ ഒരുമിച്ച് കളിച്ചവരാണ് കുല്‍ദീപും റസ്സലും. അതുകൊണ്ടു തന്നെ ഇരുവര്‍ക്കും പര്‌സപരം നന്നായി അറിയുകയും ചെയ്യാം. ലോകകപ്പില്‍ ഇതു താന്‍ ശരിക്കും മുതലെടുക്കുമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കന്നി ലോകകപ്പില്‍ കളിക്കാനൊരുങ്ങുന്ന കുല്‍ദീപ്. റസ്സലിന്റെ വീക്ക്‌നെസുകള്‍ എന്താണെന്ന് തനിക്കു കൃത്യമായി അറിയാമെന്നും അതനുസരിച്ചായിരിക്കും വെസ്റ്റ് ഇഇന്‍ഡീസിനെതിരായ കളിയില്‍ ഗെയിം പ്ലാന്‍ ആസൂത്രണം ചെയ്യുകയെന്നും കുല്‍ദീപ് പറഞ്ഞു.

ടേണിങ് ബോള്‍ നേരിടാന്‍ ബുദ്ധിമുട്ട്

ടേണിങ് ബോള്‍ നേരിടാന്‍ ബുദ്ധിമുട്ട്

ടേണിങ് ബോളുകള്‍ നേരിടാനുന്ന ബുദ്ധിമുട്ടാണ് റസ്സലിന്റെ ഏക വീക്ക്‌നെസ്. പന്ത് കറങ്ങിക്കൊണ്ടിരുന്നാല്‍ അതിനെതിരേ ഷോട്ട് കളിക്കുക റസ്സലിന് ബുദ്ധിമുട്ടാണ്. ഇതു മാത്രമല്ല, ലോകകപ്പില്‍ റസ്സലിനെതിരേ പ്രയോഗിക്കാന്‍ പല തന്ത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്. റസ്സലിനെ എങ്ങനെ പിടിച്ചുനിര്‍ത്താമെന്ന് തനിക്കു നന്നാറിയാം. അക്കാര്യത്തില്‍ കൃത്യമായ ആസൂത്രണം തന്നെ താന്‍ ചെയ്തിട്ടുണ്ടെന്നും കുല്‍ദീപ് വിശദമാക്കി.

ബൗള്‍ ചെയ്തിട്ടില്ല

ബൗള്‍ ചെയ്തിട്ടില്ല

റസ്സലിന്റെ വീക്ക്‌നെസിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെങ്കിലും താന്‍ ഒരിക്കല്‍പ്പോലും നെറ്റ്‌സില്‍ അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്തിട്ടില്ലെന്ന് കുല്‍ദീപ് വെളിപ്പെടുത്തി. സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹം റിസ്‌കെടുക്കാറില്ല. എന്നാല്‍ പേസര്‍മാര്‍ക്കെതിരേ നേരെ തിരിച്ചാണ്. പേസര്‍മാരുടെ അന്തകനാണ് റസ്സല്‍. ഓവറിലെ ആദ്യത്തെ രണ്ടു പന്തുകളില്‍ സിക്‌സറുകള്‍ വഴങ്ങിയാല്‍ തന്നെ സമ്മര്‍ദ്ദത്തിലായിപ്പോവുമെന്നും കുല്‍ദീപ് പറഞ്ഞു.
കഴിഞ്ഞ ഐപിഎല്ലില്‍ നിരാശാജനകമായ പ്രകടനമാണ് താരം നടത്തിയത്. ഒമ്പതു മല്‍സരങ്ങളില്‍ പന്തെറിഞ്ഞ അദ്ദേഹത്തിനു നേടാനായത് വെറും നാലു വിക്കറ്റുകളാണ്.

Story first published: Saturday, May 18, 2019, 8:03 [IST]
Other articles published on May 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X