കല്യാണം കഴിച്ചു ക്രുനാല്‍ പാണ്ഡ്യ കുടുങ്ങി; ഹര്‍ദിക്കിന് നല്‍കിയ ഉപദേശം ഇങ്ങനെ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ സമീപകാലത്തുതന്നെ സഹോദരങ്ങള്‍ ദേശീയ ടീമില്‍ കളിക്കുന്ന കാഴ്ച കണ്ടേക്കാം. ക്രുനാല്‍ പാണ്ഡ്യയും അനുജന്‍ ഹര്‍ദിക് പാണ്ഡ്യയും ഒരുമിച്ച് ദേശീയ ടീമില്‍ കളിക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ പ്രവചനവും. ഹര്‍ദിക് ഇതിനകം തന്നെ മൂന്നു ഫോര്‍മാറ്റിലും അരങ്ങേറിയെങ്കിലും ക്രുനാലിന്റെ ദേശീയ ടീം പ്രവേശനം നീണ്ടുപോവുകയാണ്. ഐപിഎല്‍ പതിനൊന്നാം സീസണില്‍ ക്രുനാല്‍ മികച്ച പ്രകടനം നടത്തിയതോടെ സെലക്ടര്‍മാരുടെ കണ്ണു തുറക്കുമെന്നാണ് പ്രതീക്ഷ.

അതിനിടെ ക്രുനാല്‍ കഴിഞ്ഞദിവസം നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. 40 വയസുവരെ വിവാഹം കഴിക്കരുതെന്നാണ് ക്രുനാല്‍ അനുജന് നല്‍കുന്ന ഉപദേശം. അടുത്തിടെ വിവാഹിതനായ ക്രുനാല്‍ താന്‍ പെട്ടു എന്ന രീതിയിലാണ് സഹോദരന് ഉപദേശം നല്‍കുന്നത് എന്നതാണ് രസകരം.
വളരെ ചെറുപ്പം മുതല്‍ ഒരുമിച്ച് കളിച്ചു വളരുകയും അടുത്ത സുഹൃത്തുക്കളെപോലെ പെരുമാറുകയും ചെയ്യുന്ന അപൂര്‍വം സഹോദരങ്ങളാണ് ഇവര്‍. രണ്ടുപേരും ഓള്‍ റൗണ്ടര്‍മാര്‍. ഒരാള്‍ സ്പിന്നറെങ്കില്‍ മറ്റൊരാള്‍ പേസ് ബൗളര്‍. സാധാരണ കുടുംബത്തില്‍നിന്നും ദാരിദ്ര്യം അനുഭവിച്ച് വളര്‍ന്ന ഇര്‍ക്ക് പഴയ കാര്യങ്ങള്‍ പറയുന്നതിനോ ഓര്‍ക്കുന്നതിനോ മടിയൊട്ടുമില്ലതാനും.
അഭിമുഖങ്ങളില്‍ പരസ്പരം കളിയാക്കുന്നതും പതിവാണ്. 2003ല്‍ കെനിയന്‍ ടീം ഇന്ത്യയിലെത്തിയപ്പോള്‍ ഹര്‍ദിക്കിന് സ്‌പെഷലായി ഓട്ടോഗ്രാഫ് നല്‍കിയത് ഹര്‍ദിക് അവരുടെ നാട്ടുകാരനാണെന്ന് തെറ്റിദ്ധരിച്ചാണെന്നും ക്രുനാല്‍ പറയുന്നുണ്ട്. കാരണം അന്ന് കരീബയന്‍സിനെപോലെ കറുത്തവനായിരുന്നു അനുജന്‍. ആ കാര്യം പറഞ്ഞ് വഴക്കും അടിപിടിയും പതിവാണെന്നും ക്രുനാല്‍ ഓര്‍ത്തെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications