For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൃഷ്ണഗിരിയില്‍ വീണ്ടും കളിയാരവം വരുന്നു: ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ചതുര്‍ദിന മത്സരം ഏഴ് മുതല്‍

കൃഷ്ണഗിരി: ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്താന്‍ കൃഷ്ണഗിരി വീണ്ടും കളിയാരവത്തിന് തയ്യാറെടുക്കുന്നു. ഇത്തവണ അന്താരാഷ്ട്ര പ്രാധാന്യമുള്ള മത്സരമാണ് കൃഷ്ണഗിരിയില്‍ നടക്കുന്നത്. ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള ചതുര്‍ദിന മത്സരമാണ് ഫെബ്രുവരി ഏഴ് മുതല്‍ കൃഷ്ണഗിരിയില്‍ ആരംഭിക്കുക. വയനാടിന്റെ പ്രത്യേക കാലാവസ്ഥയാണ് ബി.സി.സി.ഐ കൃഷ്ണഗിരി സ്റ്റേഡിയത്തിന് വീണ്ടും മത്സരങ്ങള്‍ നല്‍കാനുള്ള പ്രധാനകാരണം.

അങ്കിത് ഭാവനെയാണ് ഇന്ത്യന്‍ എ ടീം ക്യാപ്റ്റന്‍. കെ.എല്‍ രാഹുല്‍, വരുണ്‍ ആരോണ്‍, ശഹബാസ് നദീം, ജലജ് സക്‌സേന, പ്രിയങ്ക് പഞ്ചാല്‍, ശ്രാദ്ധുല്‍ താക്കൂര്‍, റിക്കി ഭുയി, ആവേശ് ഖാന്‍, നവദീപ് സൈനി, മായങ്ക് മാര്‍ക്കണ്ഡെ, ശ്രീകര്‍ ഭരത്, സിദ്ധേശ് ലാധ്, അഭിമന്യൂ ഈശ്വരന്‍ എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. കേരളത്തിനായി ഇക്കഴിഞ്ഞ രഞ്ജിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ജലജ് സക്‌സേനക്ക് അവസരണം ലഭിക്കാനുള്ള കാരണം.

krishnagiri

കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം

2015ല്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാം ബില്ലിംഗ്‌സ്, 2016ല്‍ അരങ്ങേറിയ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ബെന്‍ ഡുക്കറ്റ്, 2018ല്‍ അരങ്ങേറിയ ഡൊമനിക് ബെസ്, സാക്ക് ചാപ്പല്‍, ലൂയിസ് ഗ്രിഗറി, ഡാനി ബ്രിഗ്‌സ്, സാം ഹൈന്‍, ടോം ബെയ്‌ലി, വില്‍ ജാക്ക്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള താരങ്ങളാണ് ഇംഗ്ലണ്ട് ലയണ്‍സിനായി അണിനിരക്കുന്നത്. ഇന്ത്യയെ രാഹുല്‍ ദ്രാവിഡും, ഇംഗ്ലണ്ട് ലയണ്‍സിനെ സിംബാബ്‌വെയുടെ മികച്ച വികറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആന്‍ഡി ഫ്‌ളവറുമാണ് പരിശീപ്പിക്കുന്നത്.

കൃഷ്ണഗിരി സ്റ്റേഡിയം ചരിത്രം കുറിച്ചാണ് മറ്റൊരു പ്രധാനമത്സരത്തിന് വേദിയാവുന്നത്. കേരളം ചരി്രതത്തിലാദ്യമായി രഞ്ജി ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ ഘട്ടത്തിലേക്ക് പ്രവേശിച്ചത് ഈ സ്റ്റേഡിയത്തിലായിരുന്നു. സെമിഫൈനല്‍ മത്സരത്തില്‍ വിദര്‍ഭ-കേരള പോരാട്ടത്തിനും ഈ സ്റ്റേഡിയം വേദിയായി. ഉമേഷ് യാദവിനെയും, പാര്‍ത്ഥിവ് പട്ടേലിനെയും പോലുള്ള പ്രധാന താരങ്ങള്‍ കൃഷ്ണഗിരിയിലെത്തിയത് കളിയാരാധകരിലും ആവേശമുണര്‍ത്തിയിരുന്നു. ഫെബ്രുവരി ഏഴിന് കൃഷ്ണഗിരി ഒരു അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുമ്പോള്‍ ആവേശം പതിന്മടങ്ങാകുമെന്നുറപ്പ്.

Story first published: Tuesday, February 5, 2019, 17:32 [IST]
Other articles published on Feb 5, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+