കര്‍ണാടക പ്രീമിയര്‍ ലീഗ് താരങ്ങള്‍ കുടുങ്ങിയത് ഹണി ട്രാപ്പില്‍; അന്വേഷണം പുരോഗമിക്കുന്നു
ബംഗളൂരു: വാതുവെപ്പും ഒത്തുകളിയും നടന്ന കര്‍ണാടക പ്രീമിയര്‍ ലീഗ് ഇനി അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമെ നടത്തൂവെന്ന് കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍. ക്രിക്കറ്റ് ടീമിന്റെ ഉടമയും ഒഫീഷ്യല്‍സുമടക്കം ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ വിനയ് മാത്യുജയ് അറിയിച്ചു. അന്വേഷണം സമഗ്രമായി പുരോഗമിക്കുകയാണെന്ന് ബംഗളൂരു പോലീസ് അറിയിച്ചു.
സെന്‍ഡ്രല്‍ ക്രൈംബ്രാഞ്ചിന്റെ (സിസിബി) നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെ ഏഴോളം ആളുകളെ കെപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ആരോപണം നേരിടുന്നുണ്ട്. കെപിഎല്‍ മത്സരങ്ങളുടെ വീഡിയോയും ടീമുകളും മുഴുവന്‍ വിവരവും ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് ബംഗളൂരു പോലീസ് കമ്മീഷ്ണര്‍ ബാസ്‌കര്‍ റാവു പറഞ്ഞു.

അതേ സമയം താരങ്ങളെ കുടുക്കിയത് ഹണി ട്രാപ്പിലൂടെയാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. ഹണി ട്രാപ്പില്‍ പെടുത്തിയ ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതില്‍ താരങ്ങള്‍ ഒത്തുകളിക്ക് സമ്മതിക്കുകയായിരുന്നു. കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതിനായും റണ്‍നിരക്ക് കുറച്ച് ബാറ്റ് ചെയ്യാമെന്നും താരങ്ങള്‍ സമ്മതിച്ചുവെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സിഎം ഗൗതം അബ്‌റാര്‍ കസി എന്നിവരെയാണ് പോലീസ് ഒത്തുകളിയെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications