Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോട്‌ല സ്‌റ്റേഡിയത്തില്‍ ഇനി ഗംഭീറിന്റെ പേരും; പേരിടാന്‍ വൈകിയതിന് താരത്തിന്റെ വിമര്‍ശനം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോട്‌ല ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ പേര് അനാച്ഛാദനം ചെയ്തു. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്ന് പേരുമാറ്റിയ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലെ ഒരു സ്റ്റാന്‍ഡിനാണ് ഗംഭീറിന്റെ പേര്‍ നല്‍കിയത്. ഡല്‍ഹിക്കായി ദീര്‍ഘനാള്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരം കളിക്കുകയും ടീമിന്റെ ക്യാപ്റ്റനാവുകയും ചെയ്ത താരമാണ് ഗംഭീര്‍. വിരാട് കോലി, മൊഹീന്ദര്‍ അമര്‍നാഥ്, ബിഷന്‍ സിങ് ബേദി തുടങ്ങിയവരുടെ പേരും വിവിധ സ്റ്റാന്‍ഡുകള്‍ക്കായുണ്ട്. ഒരു കവാടത്തിന് വിരേന്ദര്‍ സെവാഗിന്റെ പേരും നല്‍കിയിരുന്നു.

പേര് അനാച്ഛാദനം ചെയ്തതില്‍ ഗംഭീര്‍ സന്തോഷം പ്രകടിപ്പിച്ചു. അരുണ്‍ ജെയ്റ്റ്‌ലി തനിക്ക് പിതാവിനെപോലെ ആയിരുന്നെന്നും അദ്ദേഹത്തിന്റെ പേരിലുള്ള സ്റ്റേഡിയത്തില്‍ തന്റെ പേരും ചേര്‍ത്തതില്‍ അഭിമാനമുണ്ടെന്നും താരം പറഞ്ഞു. അതേസമയം, പേര് അനാച്ഛാദനം അനിശ്ചിതമായി വൈകിപ്പിച്ച ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെ ഗംഭീര്‍ രൂക്ഷമായി വിമര്‍ശിക്കാനും മടിച്ചില്ല.

gautam gambhir

പലവട്ടം മാറ്റിവെച്ചാണ് പേരിടല്‍ ഒടുവില്‍ പൂര്‍ത്തിയാക്കിയതെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. അസോസിയേഷന്‍ പ്രസിഡന്റ് രജത് ശര്‍മയാണ് ഇതിന് ഉത്തരം പറയേണ്ടത്. അസോസിയേഷനില്‍ ഇപ്പോള്‍ കാര്യങ്ങളൊന്നും ശരിയായ രീതിയിലല്ല നടക്കുന്നതെന്നും ഗംഭീര്‍ കുറ്റപ്പെടുത്തി. ഡല്‍ഹി ടീം സെലക്ടര്‍മാര്‍ അതിനര്‍ഹതയില്ലാത്തവരാണ്. ഡല്‍ഹിക്കുവേണ്ടി ഒരു മത്സരംപോലും കളിക്കാത്ത വിനീത് ജെയ്ന്‍ എങ്ങിനെ സെലക്ടറായെന്നും ഡല്‍ഹിക്കായി ഏറെ മത്സരങ്ങള്‍ കളിച്ച താരങ്ങള്‍ പുറത്തിരിക്കുകയാണെന്നും ഗംഭീര്‍ പറഞ്ഞു.

Story first published: Wednesday, November 27, 2019, 11:35 [IST]
Other articles published on Nov 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+