വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാര്യയുടെ പരാതിയില്‍ ഷമിയെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; ഐപിഎല്‍ മുടങ്ങുമോ?

കൊല്‍ക്കത്ത: മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ പോലീസില്‍ നല്‍കിയെ പരാതിയെ തുടര്‍ന്ന് ഷമിയെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഷമിയുടെ സഹോദരന്‍ ഹസിബ് അഹമ്മദ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ഹസിന്‍ പരാതിയില്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കൊല്‍ക്കത്ത പോലീസിന്റെ ചോദ്യംചെയ്യല്‍.

ഏപ്രില്‍ 10ന് ഹസിന്‍ ഷമിക്കെതിരെ മറ്റൊരു പരാതി കൊല്‍ക്കത്ത കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മാസം 10 ലക്ഷംരൂപ ജീവനാംശമായി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഈ പരാതി പിന്നീട് പരിഗണിക്കും. മാര്‍ച്ച് എട്ടിനാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഷമിക്കെതിരെ ഭാര്യ പോലീസിനെ സമീപിക്കുന്നത്. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

hasin

ഐപിഎല്ലില്‍ ദില്ലി ഡെയര്‍ ഡെവിള്‍സിനായി കളിക്കുന്ന ഷമിക്ക് പോലീസ് അറസ്റ്റുണ്ടായാല്‍ തിരിച്ചടിയാകും. നേരത്തെ ഷമിക്കെതിരെ ബിസിസിഐ അന്വേഷണം നടത്തിയിരുന്നെങ്കിലും കുറ്റവിമുക്തനാക്കുകയായിരുന്നു. പാക്കിസ്ഥാനി പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും ഒത്തുകളി നടത്തിയെന്നുമുള്ള ആരോപണത്തിലാണ് അന്വേഷണം നടത്തിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുമ്പോഴാണ് ഷമി ഹസിനെ ഒരു പാര്‍ട്ടിയില്‍വെച്ച് കണ്ടുമുട്ടുന്നത്. 2014ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഇവര്‍ക്ക് രണ്ടരവയസുള്ള ഒരു മകളുണ്ട്. ഭാര്യയെ ഇനി ആവശ്യമില്ലെന്നും മകളെ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുമെന്നുമാണ് ഷമിയുടെ നിലപാട്.

Story first published: Wednesday, April 18, 2018, 9:20 [IST]
Other articles published on Apr 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X