വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊല്‍ക്കത്ത വിളിച്ചെടുത്ത 'വല്യേട്ടന്‍' താംബെയ്ക്ക് പണികിട്ടി; ഐപിഎല്‍ സീസണില്‍ പുറത്ത്

Pravin Tambe Will Not Play In The IPL 2020 | Oneindia Malayalam

കൊല്‍ക്കത്ത: ഐപിഎല്ലിന്റെ അടുത്ത സീസണിലെ വല്ല്യേട്ടനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തിയ പ്രവീണ്‍ താംബെയ്ക്ക് വിലക്ക്. ബിസിസിഐ നിയമപ്രകാരം താംബെയ്ക്ക് അടുത്ത സീസണില്‍ കളിക്കാനാകില്ല. അബുദാബിയിലെ ടി20 ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇറങ്ങിയതാണ് താരത്തിന് തിരിച്ചടിയായത്. ഐപിഎല്ലില്‍ താംബെയ്ക്ക് കളിക്കാനാകില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചു.

ഐപിഎല്‍ ലേലത്തില്‍ 20 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് താംബെ കൊല്‍ക്കത്തയിലെത്തിയത്. നേരത്തെ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയും സണ്‍ റൈസേഴ്‌സിനുവേണ്ടിയും കളിച്ചിട്ടുള്ള താരം 33 ഐപിഎല്‍ മത്സരങ്ങളില്‍നിന്നും 28 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 41-ാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച താംബെ നിര്‍ണായക അവസരങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ കേമനാണ്. പ്രായം തളര്‍ത്താത്ത പോരാളിയായ താം 48-ാം വയസിലാണ് കൊല്‍ക്കത്ത ടീമിലെത്തുന്നത്.

ബ്രാവോ വര്‍ഷങ്ങള്‍ക്കുശേഷം വിന്‍ഡീസ് ടീമില്‍ മടങ്ങിയെത്തി; ലക്ഷ്യം ലോകകപ്പ്ബ്രാവോ വര്‍ഷങ്ങള്‍ക്കുശേഷം വിന്‍ഡീസ് ടീമില്‍ മടങ്ങിയെത്തി; ലക്ഷ്യം ലോകകപ്പ്

pravintambe

ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ മറ്റു ലീഗുകളില്‍നിന്നും വിട്ടുനില്‍ക്കണമെന്നത് ബിസിസിഐയുടെ നിയമമാണ്. അബുദാബി ടി10 ലീഗില്‍ ഉള്‍പ്പെട്ടതോടെ താംബെ നിയമം തെറ്റിച്ചിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ കളിക്കാനാകില്ലെന്നും ബിസിസിഐ അംഗം വ്യക്തമാക്കി. മാര്‍ച്ച് 29ന് വാംഖഡെ സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ ഐപിഎല്‍ ഉദ്ഘാടന മത്സരം നടക്കുന്നത്. മെയ് 24ന് ഫൈനല്‍ മത്സരം നടക്കും.

Story first published: Monday, January 13, 2020, 16:59 [IST]
Other articles published on Jan 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X