അമിത ജോലിഭാരം താങ്ങാനാവുന്നില്ല; വിരമിക്കുന്നതിനെക്കുറിച്ച് മനസ്സ്തുറന്ന് വിരാട് കോലി
വെല്ലിങ്ടണ്‍: ആധുനിക ക്രിക്കറ്റിലെ പകരംവെക്കാനില്ലാത്ത പ്രതിഭാശാലിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും റെക്കോഡുകളേറെയുള്ള കോലി ഇനി എത്ര നാള്‍ ക്രിക്കറ്റില്‍ തുടരുമെന്നതിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് കോലി തന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചത്. 2001ലെ ടി20 ലോകകപ്പിന് ശേഷം ഏതെങ്കിലും ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി കോലി പറഞ്ഞത് ഇങ്ങനെയാണ്'ഇനിയുള്ള മൂന്ന് വര്‍ഷവും എല്ലാ ഫോര്‍മാറ്റിലും ഞാനുണ്ടാകും.
അതിന് ശേഷം നമ്മള്‍ സംസാരിക്കുമ്പോള്‍ ചില മാറ്റങ്ങളുണ്ടായേക്കാം. ജോലിഭാരത്തെക്കുറിച്ച് വീണ്ടും കോലി പരാമര്‍ശിച്ചു.ജോലിഭാരവും മടുപ്പും വസ്തുതയാണ്. അതില്‍ നിന്ന് ഒളിച്ചോടാനാകില്ല. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി 300 ദിവസവും കളിക്കുന്നു.ഇതില്‍ പരിശീലനവും ദീര്‍ഘ യാത്രയും ഉള്‍പ്പെടുന്നു. ഇതെല്ലാം ബാധിക്കുന്നുണ്ടെന്നും കോലി പറഞ്ഞു. ഏകദിന, ടി20 ലോകകപ്പുകള്‍ നേടുകയെന്നതാണ് ലക്ഷ്യമെന്നും പരമ്പരയ്ക്കിടെ വിശ്രമം അനുവദിക്കുന്നത് ഏറെ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ന്യൂസീലന്‍ഡ് ടെസ്റ്റിനുള്ള അവസാനവട്ട മുന്നൊരുക്കത്തിലാണ് ഇന്ത്യ. ടി20 പരമ്പര ഇന്ത്യ 5-0ന് നേടിയപ്പോള്‍ ഏകദിന പരമ്പര 3-0ന് ന്യൂസീലന്‍ഡും സ്വന്തമാക്കി. ട്രന്റ് ബോള്‍ട്ട് അടക്കമുള്ള പേസ് ബൗളിങ് നിരയെ നേരിടുകയെന്ന കടുത്ത വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കോലിയുടെ മോശം ഫോം ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നു.ടി20യിലും ഏകദിനത്തിലും ഫോം കണ്ടെത്താന്‍ സാധിക്കാത്ത കോലിക്ക് ടെസ്റ്റ് പരമ്പര നിര്‍ണ്ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications