Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആക്രമിക്കാന്‍ കോലിക്ക് ഇഷ്ടം, അദ്ദേഹത്തിന്റെ നായക ശൈലി പോണ്ടിങ്ങിനെപ്പോലെ: ബ്രയറ്റ് ലീ

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ആക്രമണ സ്വഭാവം എല്ലാവര്‍ക്കും സുപരിചിതമാണ്. കളത്തില്‍ എതിരാളികളോട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ആക്രമകാരിയായ താരവും നായകനുമാണ് കോലി. സമീപകാലത്തെ ഇന്ത്യയുടെ ടെസ്റ്റിലെ നേട്ടങ്ങള്‍ക്ക് കോലിയുടെ ഈ സ്വഭാവം ഒരു പരിതിവരെ സഹായമായിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ നായകന്റെ ശൈലിയെ ഓസ്‌ട്രേലിയയുടെ ഇതിഹാസ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ ശൈലിയോട് ഉപമിച്ചിരിക്കുകയാണ് മുന്‍ ഓസീസ് പേസറായ ബ്രയറ്റ് ലീ.

'ക്യാപ്റ്റനായി ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്. വിരാട് കോലിയേയും റിക്കി പോണ്ടിങ്ങിനെയും നോക്കുകയാണെങ്കില്‍ ഇരുവരുടേയും ക്യാപ്റ്റന്‍സി ശൈലിയില്‍ ചില സമാനതകളുണ്ട്. ഇരുവരുടേയും സവിശേഷത ആക്രമണോത്സുകതയാണ്. എന്നാല്‍ അത് അമിതമല്ല. രാജ്യത്തെ മുന്നോട്ടെത്തിക്കണമെന്ന് മാത്രമാണ് എല്ലാ നായകന്മാരും ചിന്തിക്കുന്നത്. കോലിയുടെ ക്യാപ്റ്റന്‍സിയെ ഞാന്‍ വളരെയധികം ആസ്വദിക്കുന്നു.

brettleeandkohli

കാരണം ശരിയായ ക്രിക്കറ്റിനോടുള്ള സ്‌നേഹമാണ് അദ്ദേഹത്തില്‍ നിന്ന് പുറത്തുവരുന്നത്. ടീമിനുവേണ്ടി മികച്ചത് ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു'-ബ്രയറ്റ് ലീ പറഞ്ഞു. ഓസ്‌ട്രേലിയക്ക് തുടര്‍ച്ചയായി രണ്ട് ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനാണ് റിക്കി പോണ്ടിങ്. ബാറ്റ്‌സ്മാനായും ഫീല്‍ഡറായും കംഗാരുക്കള്‍ക്കുവേണ്ടി നിറഞ്ഞുനിന്നിരുന്ന പോണ്ടിങ് നിലവില്‍ പരിശീലക റോളിലും തിളങ്ങുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് നിലവില്‍ പോണ്ടിങ് പരിശീലിപ്പിക്കുന്നത്.

31 കാരനായ കോലി 2014ല്‍ ധോണിയില്‍ നിന്നാണ് ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുക്കുന്നത്. 55 ടെസ്റ്റില്‍ നിന്ന് 33 ജയവും 12 തോല്‍വിയുമാണ് ടെസ്റ്റില്‍ നായകനെന്ന നിലയില്‍ കോലിയുടെ സമ്പാദ്യം. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിക്കൊടുത്തത് കോലിയാണ്. 2019ലായിരുന്നു കോലിയുടെയും സംഘത്തിന്റെയും നേട്ടം. ദക്ഷിണാഫ്രിക്കയിലും ഇന്ത്യ ടെസ്റ്റ് വിജയം നേടിയിരുന്നു. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസീലന്‍ഡിനോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.

ഡിസംബറില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്നുണ്ട്. നാല് ടെസ്റ്റും മൂന്ന് ടി20യും അടങ്ങുന്നതാണ് പരമ്പര. 2019ലെ തോല്‍വിക്ക് പകരം വീട്ടാമെന്ന കണക്കുകൂട്ടലിലാവും കംഗാരുക്കള്‍ ഇത്തവണ ഇറങ്ങുക. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പരമ്പരയാണിത്. ഇന്ത്യയുടെ അവസാന പരമ്പരയില്‍ ന്യൂസീലന്‍ഡിനോട് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. വിരാട് കോലിക്കും തിളങ്ങാന്‍ സാധിച്ചില്ല. ക്രിക്കറ്റ് പ്രേമികളും ആകാംക്ഷയോടെയാണ് ഓസീസ് പര്യടനത്തെ നോക്കിക്കാണുന്നത്.

Story first published: Tuesday, July 28, 2020, 10:46 [IST]
Other articles published on Jul 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+